ഗാമയുടെ പിക്നിക് മേയ് 21ന്
Wednesday, May 18, 2016 6:20 AM IST
അറ്റ്ലാന്റ: ഗ്രേയ്റ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ) ഈ വര്‍ഷത്തെ പിക്നിക് മേയ് 21 നു (ശനി) വിപുലമായ പരിപാടികളോടെ നോര്‍ക്രോസസിലുള്ള മെട്ലോക് പവില്യന്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു.

ഇതോടനുബന്ധിച്ചു നടത്തുന്ന കേരളത്തനിമയുള്ള തട്ടുകട വിഭവങ്ങള്‍, രുചികരമായ മലബാര്‍ പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവ സൌജന്യമായി വിതരണം ചെയ്യുന്നതാണ്.

ഇത്തവണത്തെ പിക്നിക് പുതിയ ഭരണസമിതി നേതൃത്വം ഏറ്റെടുത്തശേഷം നടക്കുന്ന ആറാമത്തെ പരിപാടിയാണ്. എല്ലാ പരിപാടികള്‍ക്കും ഗാമ അംഗങ്ങളുടെ വലിയ പങ്കാളിത്തമാണ് ലഭിക്കുന്നതെന്നു പ്രസിഡന്റ് പ്രകാശ് ജോസഫ് അറിയിച്ചു.

വി.എസ്. സനല്‍കുമാര്‍ (മാര്‍ക്കറ്റിംഗ്), സമീര യുസഫ് (ഫുഡ്), ദീപക് അലക്സാണ്ടര്‍ (സ്പോര്‍ട്സ്) എന്നിവരാണു പിക്നിക്കിനു നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: ഗാമ ഓണ്‍ലൈന്‍ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: സേതു നായര്‍