ഞാറവേലില്‍ മേരിക്കുട്ടി (ജോളി ടീച്ചര്‍- 68) ഷിക്കാഗോയില്‍ നിര്യാതയായി
Wednesday, May 18, 2016 4:55 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകാംഗവും ഷിക്കാഗോ കെസിഎസ് അംഗവുമായ ഞാറവേലില്‍ മേരിക്കുട്ടി സിറിയക്ക് (ജോളി ടീച്ചര്‍- 68) നിര്യാതയായി. സംസ്കാരം മേയ് 21-നു (ശനിയാഴ്ച) ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദൈവാലയത്തില്‍ (രാവിലെ എട്ടു മുതല്‍ പത്തുവരെ വെയ്ക്ക് സര്‍വ്വീസും തുടര്‍ന്ന് ദിവ്യബലിയും സംസ്ക്കാര ശുശ്രൂഷകളും) നടത്തപ്പെടും. നൈല്‍സിലെ മേരി ഹില്‍ സെമിത്തേരിയില്‍ സെന്റ് മേരീസ് ഇടവകയ്ക്കായി അനുവദിച്ചു തന്നിട്ടുള്ള സെമിത്തേരിയിലായിരിക്കും സംസ്കാരം.

കടുത്തുരുത്തി ഞാറവേലില്‍ സിറിയക് & പരേതയായ പെണ്ണമ്മ ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങള്‍: ഈനാസി & മാത്തുകുട്ടി കൊടുവത്ര, ഹൂസ്റണ്‍ ഫിലിപ്പ് & ചിന്നമ്മ ഞാറവേലില്‍, ഷിക്കാഗോ. ചാച്ചമ്മ & ഡേവിസ് പറമ്പില്‍, ഹൂസ്റണ്‍ ഓമന & സൈമണ്‍ ചെറുകര, ഹൂസ്റണ്‍ ജോസി & എബ്രഹാം പറയംകാലായില്‍, ഹൂസ്റണ്‍ ജോസ് & ടെസി ഞാറവേലില്‍, ഷിക്കാഗോ ജോഷി & മിനി ഞാറവേലില്‍, ഷിക്കാഗോ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം