'ഇസ്ലാം മറ്റു മതസ്തരോട് കാണിക്കുന്ന സ്നേഹം മാതൃകാപരം'
Monday, May 16, 2016 6:12 AM IST
കുവൈത്ത് സിറ്റി: ഇസ്ലാമും ഇസ്ലാമിക രാജ്യങ്ങളും ഇതര മതസ്തരോട് കാണിക്കുന്ന സ്നേഹം മാതൃകാപരമാണെന്ന് അബാസിയ ഗിഗാള്‍ ചര്‍ച്ചിലെ ഫാ. സി.ജെ. ജോണ്‍സണ്‍. കുവൈറ്റ് കെഎംസിസി മെഹബൂല ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഭ 'നിലാവ് 2016' പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ഡോ. ഒ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കുവൈറ്റ് കെഎംസിസിയുടെ പുതിയ കേന്ദ്ര ഭാരവാഹികള്‍ക്ക് സ്വീകരണവും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ഉപഹാരവും സമ്മാനിച്ചു. 2016-17 വര്‍ഷത്തെ മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനം പി.വി. അഷ്റഫിനു നല്‍കി കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

കുവൈറ്റ് കെഎംസിസി ഉപദേശകസമിതി അംഗം സി.പി. അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഭാരവാഹികളായ ഗഫൂര്‍ വയനാട്, എം.കെ. അബ്ദുറസാഖ്, എം.ആര്‍. നാസര്‍, സിറാജ് എരഞ്ഞിക്കല്‍, മുന്‍ കേന്ദ്ര ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി , റഹൂഫ് മശ്ഹൂര്‍ തങ്ങള്‍, അഹമ്മദ് കടലൂര്‍, കാലിക്കട്ട് യൂണിവേഴ്സിറ്റി അസിസ്റന്റ് പ്രഫ. ഡോ. സുബൈര്‍ മേലേടമ്മല്‍, സുബൈര്‍ കൊടുവള്ളി, ഫാസില്‍ കൊല്ലം, ഷാഫി കൂടത്തായ്, അലി, അബു ഷബീല്‍ പുളിങ്ങോം, നൌഷാദ് വെട്ടിച്ചിറ, നൌഷാദ് ബക്കളം, ഷമീര്‍ വളാഞ്ചേരി, ഏരിയ ജനറല്‍ സെക്രട്ടറി ഷാനവാസ് കാപ്പാട്, ഷമീദ് മമ്മാക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സക്കരിയ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍