യുവതീ -യുവാക്കള്‍ക്കു ഫോമ സുവനീറില്‍ സുവര്‍ണാവസരം
Sunday, May 15, 2016 2:59 AM IST
ന്യൂയോര്‍ക്ക്: 2016 ജൂലൈ മാസം മയാമിയില്‍ നടക്കാനിരിക്കുന്ന ഫോമയുടെ അഞ്ചാമതു അന്തര്‍ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിലേക്ക് 22 വയസില്‍ താഴെയുള്ള യുവതീ യുവാക്കന്‍മാര്‍ക്കു സുവര്‍ണാവസരം.

യുവജനങ്ങളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച പത്തു രചനകള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് പ്രസിഡന്റ് അനന്ദന്‍ നിരവേല്‍ അറിയിച്ചു. കഥ, കവിത, ലേഖനം, നര്‍മ്മം എന്നീ നാല് വിഭാഗങ്ങളില്‍പ്പെട്ട കൃതികള്‍ സ്വീകരിക്കുന്നതാണ്. അമേരിക്കന്‍ പ്രവാസജീവിതവുമായി ബന്ധപ്പെടുന്ന കൃതികളായിരുന്നാല്‍ നന്ന്. ഇംഗ്ളീഷിലോ മലയാളത്തിലോ ഉള്ള കൃതികള്‍ ഇതിനകം പ്രസിദ്ധീകരിക്കാത്തവയായിരിക്കണം രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25.

അമേരിക്കന്‍ മലയാളികളായ യുവജനങ്ങളെ ഫോമ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറ്റൊരു മകുടോദാഹരണമാണ് അവര്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെ സുവനീറില്‍ മാറ്റിവെച്ചിരിക്കുന്നതെന്ന് സുവനീറിന്റെ ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് അറിയിച്ചു. സുവനീറിന്റെ എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ സാമുവേല്‍ തോമസ്, ഡോ. സാറ, റോഷിന്‍ മാമ്മന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് ചുങ്കത്തില്‍, സാം ജോര്‍ജ്ജ്, ഡോ: എന്‍, പി ഷീല എന്നി അംഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

രചനകള്‍ അയക്കേണ്ട വിലാസം: ഖ. ങമവേലം, 64 ഘഋഞഛഥ അഢഋ, ഢഅഘഒഅഘഘഅ, ചഥ 10595.
ഋാമശഹ : ഷാമവേലം335@ഴാമശഹ.രീാ, ഠലഹ: 914 450 1442

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്