റവ. ഡോ. ജോണ്‍ പി. സാമുവല്‍ നിര്യാതനായി
Friday, May 13, 2016 4:21 AM IST
ഒക്ലഹോമ: പത്തനംതിട്ട വാര്യാപുരം മാടപ്പള്ളില്‍ പതാലില്‍ റവ. ഡോ. ജോണ്‍ പി. സാമുവല്‍ ഒക്ലഹോമയില്‍ നിര്യാതനായി. സംസ്കാരം മേയ് 21നു (ശനി) ഒക്ലഹോമയിലെ യൂകോണില്‍ നടക്കും.

ഭാര്യ: ഗ്രേസ്. മക്കള്‍: ജോണ്‍ വെല്‍സി സാമുവല്‍, ഡാന്‍ സ്റാന്‍ലി സാമുവല്‍. മരുമകള്‍: അംബര്‍ സാമുവല്‍. കൊച്ചുമക്കള്‍: സോഫി, സൂരി.

പരേതന്‍ ഭോപ്പാലിലെ ഇന്ത്യ ഫുള്‍ ഗോസ്പല്‍ മിഷന്റെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായിരുന്നു.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി