യൂത്ത് സമ്മിറ്റ്, ലൈഫ്ഹാക്ക് മേയ് 20ന്
Wednesday, May 11, 2016 6:29 AM IST
കുവൈത്ത്: യുനിസെഫ് സെലിബ്രേറ്റീവ് സപ്പോര്‍ട്ടറും മോട്ടിവേഷന്‍ സ്പീക്കറും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് കുവൈത്തില്‍.

ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴിലുള്ള ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് മേയ് 20നു (വെള്ളി) രണ്ടിന് അബാസിയ കമ്യൂണിറ്റി

ഹാളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ലൈഫ്ഹാക്ക് സെഷനില്‍ മുതുകാട് മുഖ്യാതിഥിയായിരിക്കും. പ്രവേശനം മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്തവര്‍ക്കാണ്.

വൈകുന്നേരം ഏഴിനു കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന യൂത്ത് സമ്മിറ്റിലും പ്രഫ. ഗോപിനാഥ് മുതുകാട് സംബന്ധിക്കും.

പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു) വൈസ് പ്രസിഡന്റുമായ സി.എം. മൌലവി ആലുവ, എംഎസ്എം സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ നബീല്‍ പാലത്ത്, മറ്റു പ്രമുഖരും പരിപാടികളില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 69007007, 65507714, 66171195.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍