ഡബ്ള്യുഎംസി എക്സിക്യൂട്ടീവ് കൌണ്‍സില്‍ സ്ഥാനാരോഹണവും റേഡിയോ ഉത്സവ് 2016ഉം മേയ് 13ന്
Wednesday, May 11, 2016 6:28 AM IST
മനാമ: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ബഹറിന്‍ പ്രോവിന്‍സിന്റെ 2016-18 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് മേയ് 13നു (വെള്ളി) ബഹറിന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. ഇതോടനുബന്ധിച്ചു 'റേഡിയോ ഉത്സവ് 2016' എന്ന പേരില്‍ ഏഷ്യാനെറ്റ് റേഡിയോ ജോക്കികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും ഉണ്ടായിരിക്കും.

ലക്ഷക്കണക്കിന് ആരാധകരുള്ള പതിനാറോളം ഏഷ്യാനെറ്റ് റേഡിയോ അവതാരകരാണ് യുഎഇയില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കാന്‍ ബഹറിനിലേക്ക് എത്തുന്നത്. മൂന്നു മണിക്കൂറോളം നീളുന്ന ഈ കലാവിരുന്ന് വൈകുന്നേരം ആറിന് ആരംഭിക്കും. മനോഹരങ്ങളായ നൃത്തനിര്‍ത്യങ്ങള്‍ കലാസന്ധ്യക്ക് കൊഴുപ്പേകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോഷ്വ മാത്യു