ഫിലഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ വിമന്‍സ് ഫോറം ആരംഭിച്ചു
Tuesday, May 10, 2016 5:46 AM IST
ഫിലഡല്‍ഫിയ: അക്ഷരനഗരിയില്‍നിന്നു ചരിത്രസ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ നേതൃത്വത്തില്‍ ഒന്നര ദശാബ്ദത്തിലധികമായി കേരളത്തിലും അമേരിക്കയിലുമായി നിസ്വാര്‍ഥ സേവനത്തിലൂടെയുളള ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ട് മറ്റു സംഘടനകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്‍ വിമന്‍സ് ഫോറം രൂപീകരിച്ചു.

സാമൂഹിക, സാംസ്കാരിക മേഖലകളിലുളള ഇതരസംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്‍ വിമന്‍സ് ഫോറത്തിലൂടെ സാമൂഹികമേഖലകളില്‍ സ്ത്രീകളുടെ പ്രവര്‍ത്തനമികവില്‍ കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും അതിലും ഉപരി സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനരുമായവരുടെ ഉന്നമനത്തിനായി നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവുമാണ് ലക്ഷ്യമിടുന്നത്. നടന്നു വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലാണെന്നും പുതുതായി സാമൂഹിക പ്രതിബദ്ധതയുളള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിമന്‍സ്ഫോറത്തിനു പദ്ധതിയുണ്െടന്നും എന്നാല്‍ എക്കാലത്തും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്നത് വ്യാപാരസ്ഥാപനങ്ങളും മഹത്വ്യക്തികളുമാണെന്നും അവരോടുള്ള നന്ദിയും അറിയിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

ബീനാ കോശി (കോ-ഓര്‍ഡിനേറ്റര്‍, വിമന്‍സ് ഫോറം), ലിസി ജോര്‍ജ്, ഷീല കൊട്ടാരത്തില്‍ (കോ-കോര്‍ഡിനേറ്റേഴ്സ്) സാറാ ഐപ്പ് (ചെയര്‍പേഴ്സണ്‍), സുജാ സാബു, ജെസി ജയിംസ് (കോ ചെയര്‍പേഴ്സണ്‍), കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം(ട്രഷറര്‍), കുഞ്ഞുമോള്‍ രാജന്‍ (ചാരിറ്റി), ഷൈനി ചാണ്ടി (പിആര്‍ഒ), മെര്‍ലിന്‍ സാബു, അജിത വര്‍ഗീസ് (പ്രോഗ്രാം) ഷീല ജോര്‍ജ് (കള്‍ചറല്‍ പ്രോഗ്രാം), റാണി കുരുവിള (ഓഡിറ്റര്‍), ഏലിയാമ്മ കുര്യാക്കോസ്, ആനി പാറയ്ക്കല്‍, എലിസബത്ത് മാത്യു, ടിന്റു ലിജു എന്നിവരുടെ നേതൃത്വത്തിലുളള പുതിയ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്