ഡാളസില്‍ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റിനു ഉജ്വല തുടക്കം
Monday, May 9, 2016 5:44 AM IST
ഡാളസ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്സസിലേയും ഒക്ലഹോമയിലേയും ഇടവകകള്‍ ഡാളസില്‍ നടത്തുന്ന ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് (ഐപിഎസ്എഫ് 2016) ഫെസ്റിനു ഉജ്ജ്വല തുടക്കം. ഗാര്‍ലന്‍ഡ് സെന്റ് തോമസ്, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ, ഒക്ലഹോമ ഹോളി ഫാമിലി എന്നീ ഇടവകകള്‍ (പൂള്‍ എ വിഭാഗത്തിലും) പങ്കെടുത്ത ക്രിക്കറ്റ് മത്സരങ്ങളോടെയാണു രണ്ടാമത് സ്പോര്‍ട്സ് ഫെസ്റിനു തുടക്കമായത്.

ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ ഐപിഎസ്എഫ് നടക്കുന്നത്. ഇടവകകള്‍ക്ക് പരസ്പര സൌഹൃദത്തിനും പ്രതേകിച്ചു യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചക്കും കൂട്ടായ്മക്കും വഴിയൊരുക്കാനാണ് കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. ടെക്സസ് - ഒക്ലഹോമ റീജണില്‍ 2010 ല്‍ ആരംഭിച്ച ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റിന്റെ തുടര്‍ച്ചയായാണ് ഈ കായികമേള.

സിറ്റി ഓഫ് പ്ളാനോ ക്രിക്കറ്റ് സ്റേഡിയത്തില്‍ നടന്ന ഫെസ്റിനു തുടക്കമായി നടന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം ഇമ്മാനുവല്‍ കുഴുപ്പിള്ളില്‍, ചെറിയാന്‍ ചൂരനാട് (ഐപിഎസ്എഫ് 2016 ഡയറക്ടേഴ്സ്) എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ഇമ്മാനുവല്‍ കുഴുപ്പിള്ളില്‍, ഐപിഎസ്എഫ് ക്രിക്കറ്റ് കോ-ഓര്‍ഡിനേറ്റര്‍ സാജു മറ്റത്തില്‍, വിവിധ കോ-ഓര്‍ഡിനേറ്റേഴ്സ്, സബ് കമ്മിറ്റികള്‍ തുടങ്ങിയവരും മത്സരങ്ങള്‍ക്കു നേതൃത്വം നല്കി.

ഗാര്‍ലന്‍ഡ് ഫൊറോന വികാരി ഫാ. ജോഷി എളംബശേരില്‍ പിഎസ്എഫ് ചെയര്‍മാനായി ഫെസ്റിനു നേതൃത്വം നല്കുന്നു. ഫാ. ജോണ്‍സ്റി തച്ചാറ (കൊപ്പേല്‍), ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ (ഒക്ലഹോമ), ഫാ. ജോസഫ് ശൌര്യമാക്കല്‍ എന്നീ വൈദികരും ഫെസ്റില്‍ പങ്കെടുന്നുണ്ട്.

ക്രിക്കറ്റില്‍ പൂള്‍ എ യില്‍നിന്ന് കൊപ്പേല്‍ ഇടവക ഫൈനല്‍ യോഗ്യത നേടി. സോക്കര്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ത്രോ ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, കാര്‍ഡ് ഗയിംസ്, ടേബിള്‍ ടെന്നീസ്, വടംവലി തുടങ്ങി വിവിധ ഇനങ്ങളില്‍ പ്രായത്തിനനുസരിച്ച് ഗ്രേഡ് അനുസരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഐപിഎസ്എഫ് പ്രധാന മത്സരങ്ങളും അവയുടെ ഫൈനലുകളും സമാപനചടങ്ങുകളും ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലായി നടക്കും.

വിവരങ്ങള്‍ക്ക്: ംംം.ശുളെറമഹഹമ2016.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍