നവയുഗം വനിതാവേദി സംവാദം സംഘടിപ്പിക്കുന്നു
Sunday, May 8, 2016 6:59 AM IST
ദമാം: പ്രവാസഭൂമികയിലെ കാരുണ്യത്തിന്റെ ഹൃദയസ്പര്‍ശമായ നവയുഗം സാംസ്കാരികവേദിയുടെ സ്ത്രീ ശക്തിയാണ് നവയുഗം വനിതാവേദി. പ്രവാസിലോകത്തിന് മാതൃകയായ സ്ത്രീകളുടെ ഈ കൂട്ടായ്മ എന്നും സ്ത്രീസമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളുടെ പ്രതികരണവേദി കൂടിയാണ്.

കേരളം വിധിനിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഈ കാലഘട്ടത്തില്‍, പ്രവാസി വനിതകള്‍ക്കും പ്രതികരിക്കാന്‍ നവയുഗം വനിതാവേദി അവസരമൊരുക്കുന്നു.

മേയ് 13നു (വെള്ളി) ദമാമിലെ ബദര്‍ അല്‍ റാബി ഹാളില്‍ വൈകുന്നേരം നാലിനു 'സ്ത്രീകളും നിയമസഭതെരഞ്ഞെടുപ്പും' എന്ന വിഷയത്തില്‍ വട്ടമേശ സംവാദം സംഘടിപ്പിക്കുന്നു. പ്രവാസലോകത്തെ പ്രമുഖ വനിതാവ്യക്തിത്വങ്ങള്‍ സംവാദത്തില്‍ പങ്കെടുക്കും.

എല്ലാ പ്രവാസി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം വനിതാവേദി കണ്‍വീനര്‍ ലീന ഷാജി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം