മിസ് ഫൊക്കാന 2016; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Sunday, May 8, 2016 6:54 AM IST
ന്യൂയോര്‍ക്ക്: ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറേന്റോയില്‍ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മിസ് ഫൊക്കാന മത്സരം.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍നിന്നും എത്തിച്ചേരുന്ന അതിഥികളുടെയും കലാസാംസ്കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സദസില്‍ നടക്കുന്ന അമേരിക്കാന്‍ മലയാളി സൌന്ദര്യ റാണിമാരുടെ മത്സരം കൂടിയാണിത്. മത്സരത്തിനായി ടൊറേന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ മലയാളി സുന്ദരികളെ കണ്െടത്താന്‍ വര്‍ഷംതോറും ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ വേദിയിലാണ് സംഘടിപ്പിക്കുന്ന സൌന്ദര്യമത്സരമാണ് മിസ് കേരള. നിരവധി റൌണ്ട് മത്സരങ്ങള്‍ക്കുശേഷമാണ് ജേതാക്കളെ നിര്‍ണയിക്കുന്നത്. മത്സരത്തില്‍ ജയിക്കുന്ന വിജയിയെ അമേരിക്കന്‍ മലയാളി സുന്ദരി ആയി പ്രഖ്യാപിക്കും.

മിസ് ഫൊക്കാന മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകര്‍ഷണീയത, സമന്വയം, ചേര്‍ച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റര്‍ ചെയ്തവരും ആയിരിക്കണം. മത്സരത്തില്‍ വിധി കര്‍ത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തേയും സാംസ്കാരിക ലോകത്തേയും പ്രശസ്തരാണ്. റിയല്‍ എസ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന സുനില്‍ ഭാസ്കര്‍ ആണ് മിസ് ഫൊക്കാനായുടെ പ്രധാന സ്പോണ്‍സര്‍. താത്പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിജയികള്‍ക്ക് മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഫോക്കാന സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വന്‍ വിജയവും വനിതാ സമൂഹത്തിനു ഒരു മുതല്‍ കുട്ടാവുകയും ചെയ്തിട്ടുണ്ട്. കാനഡയില്‍ നടക്കുവാന്‍ പോകുന്ന മിസ് ഫൊക്കാന ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ആനി മാത്യൂസ് 2898930195, ലീലാ മാരേട്ട് 6465398443.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍