ന്യൂയോര്‍ക്കില്‍ സ്നേഹസംഗീതം മേയ് 13ന്
Friday, May 6, 2016 6:53 AM IST
ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ ധനശേഖരണാര്‍ഥം എം.ജി. ശ്രീകുമാറും രഞ്ജിനി ജോസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ക്രിസ്ത്രീയ ഭക്തി ഗാനമേള സ്നേഹ സംഗീതം മേയ് 13നു (വെള്ളി) വൈകുന്നേരം ഏഴിന് മൌണ്ട് വെര്‍ണര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പഴയതും പുതിയതുമായ ഭക്തിഗാനങ്ങളോടൊപ്പം യേശുക്രിസ്തുവില്‍ തന്റെ വിശ്വാസവും അനുഭവങ്ങളും എം.ജി. ശ്രീകുമാര്‍ തദവസരത്തില്‍ പങ്കുവയ്ക്കും.

സീറോ മലങ്കര രൂപത ബിഷപ് തോമസ് മാര്‍ യൌസേബിയോസ് സ്നേഹ സംഗീതം ഉദ്ഘാടനം ചെയ്യും. സമീപ പ്രദേശത്തെ വിവിധ ക്രിസ്തീയ ഇടവകകളിലെ വൈദികര്‍ ചടങ്ങില്‍ സംബന്ധിക്കും.

ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തെ കൌണ്ടറില്‍ ലഭ്യമാണ്.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. റോയിസന്‍ മേനോലിക്കല്‍, കോഓര്‍ഡിനേറ്റര്‍മാരായ ജോസ് ഞാറകുന്നേല്‍, ഷൈജു കളത്തില്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോസ് ഞാറകുന്നേല്‍ 914 843 2106, ഷൈജു കളത്തില്‍ 914 330 7378.

വിലാസം: ങീൌി ഢലൃിീി ഒശഴവ ടരവീീഹ, 100 ഇമഹശളീൃിശമ ഞഇ ങീൌി ഢലൃിീി ചഥ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി