വ്യക്തിഹത്യയണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ പ്രത്യേയ ശാസ്ത്രം: കെ.എം. ഷെരീഫ് കുഞ്ഞ്
Friday, May 6, 2016 5:04 AM IST
ജിദ്ദ: കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടത്തിയ യുഡിഎഫ് സര്‍ക്കാര്‍, ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചു വീണ്ടും അധികാരത്തില്‍ വരുമെന്നു ഒഐസിസി ഗ്ളോബല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷെരീഫ് കുഞ്ഞ് പറഞ്ഞു. ഒഐസിസി ജിദ്ദ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലകുറഞ്ഞ ആരോപണങ്ങളും വ്യക്തിഹത്യയും മാത്രമാണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ പ്രത്യേയശാസ്ത്രം. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് സിപിഎമ്മും ഇടതുപക്ഷവും വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത് എന്നും അദ്ദേം തുടര്ന്നു പറഞ്ഞു. വസീരിയ അല്‍ഹനാന്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് അസ്ഹാബ് വര്‍ക്കല അധ്യക്ഷത വഹിച്ചു.

ഒരുകാലത്ത് എതിര്‍ത്ത് നടന്നിരുന്ന വിവരസാങ്കേതിക വികസനങ്ങളെ ഇന്ന് താലോലിക്കേണ്ടി വരുന്ന ഇടപക്ഷത്തിനു വ്യക്തമായ വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ പോലും കഴിയാതെ വന്നിരിക്കുന്നു എന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ പറഞ്ഞു. മദ്യനിരോധനം, ശ്രുതിതരംഗം, കാരുണ്യ, ജനസമ്പര്‍ക്കം തുടങ്ങിയ പദ്ധതികളിലൂടെ സ്ത്രീകളുടെയും കുടുംബങ്ങളുടെയും പരിപൂര്‍ണ്ണ പിന്തുണ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനുണ്ട് എന്ന് ജില്ലാ വനിതാവേദി പ്രസിഡന്റ് മൌഷ്മി ഷെരീഫ് പറഞ്ഞു.

അബ്ദുല്‍ ഷുക്കൂര്‍ വക്കം, എ എസ് അന്‍സര്‍, അബ്ദുല്‍റഹീം ഇസ്മായില്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, തക്ബീര്‍ പന്തളം,ശ്രുതസേനന്‍ കളരിക്കല്‍ , നാസുമുദീന്‍ മണനാക്ക്, അനസ് കല്ലമ്പലം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികാളയ വി. എസ്. ശിവകുമാര്‍, എം. ശക്താന്‍, പാലോട് രവി, എം. എ വഹീദ്, വര്‍ക്കല കഹാര്‍, കെ. മുരളീധരന്‍, കെ. എസ് ശബരിനാഥാന്‍, ശരചന്ദ്ര പ്രസാദ്, എം. വിന്‍സെന്റ്, ആര്‍. ശെല്‍വരാജ്, എ ടി ജോര്‍ജ്, കെ. ചന്ദ്ര ബാബു, വി. സുരേന്ദ്രനാഥ്, അജിത് കുമാര്‍ എന്നിവര് ടെലി ഫോണിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തി. നൂഹു ബീമാപ്പള്ളി, സുല്‍ഫി, ആശാ ഷിജു, സുഫിയ സുല്‍ഫി, വിവേക് എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്നും അരങ്ങേറി. ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ കാട്ടാക്കട സ്വാഗതവും ട്രഷറര്‍ സുധീര്‍ വക്കം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍