നോര്‍ത്ത് ഡാളസ് ബിലീവേഴ്സ് ചാപ്പല്‍ പിക്നിക്ക് നടത്തി
Friday, May 6, 2016 5:00 AM IST
ഡാളസ്: നോര്‍ത്ത് ഡാളസ് ബിലിവേഴ്സ് ചാപ്പല്‍ വാര്‍ഷീക പിക്നിക്ക് ഗ്രാന്റ് പ്രയ്റേറി ലിന്‍ ക്രീക്ക് പാര്‍ക്കില്‍ നടത്തി. ഏപ്രില്‍ 30-നു രാവിലെ നടന്ന പിക്നിക്കിനോടനുബന്ധിച്ചു സംഗീതം, കലാപരിപാടികള്‍, സ്പോര്‍ട്സ് എന്നിവ ക്രമീകരിച്ചിരുന്നു. ഒരേ യൂണിഫോം ധരിച്ചു എത്തിചേര്‍ന്ന അംഗങ്ങള്‍ പാര്‍ക്കില്‍ കൂടിയിരുന്നവരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

ചര്‍ച്ച് എല്‍ഡര്‍ ജോണ്‍ ജോസഫ്, ടി. ജി. തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പിക്നിക്കില്‍ രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടികള്‍ മുതിര്‍ന്നവരും കുട്ടികളും താത്പര്യത്തോടെ പങ്കെടുത്തു. ആത്മീകവും ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് യോഗാമുറകളും, പിക്നിക്കും സംഘടിപ്പിക്കുന്നത് പ്രയോജനകരമായിരിക്കുമെന്നും മുതിര്‍ന്നവരും കുട്ടികളും തമ്മിലുളള ബന്ധം വളര്‍ത്തിയെടുക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ സഹായകരമായിരിക്കുമെന്നും ചാപ്പല്‍ ചുമതലയുളള എല്‍ഡന്‍ ജോണ്‍ ജോസഫ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍