ഫ്രട്ടേണിറ്റി സോക്കര്‍-2016: പ്രിന്റ്ടെക് റിയല്‍ കേരള ജേതാക്കള്‍
Thursday, May 5, 2016 8:18 AM IST
ജിദ്ദ: ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം രണ്ടുമാസക്കാലമായി നടത്തിവന്ന ഹാപ്പി ലൈഫ്, ഹൈല്‍ത്തി ലൈഫ് കാമ്പയിനിന്റെ ഭാഗമായി യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബുമായി സഹകരിച്ച് സംഘടിപ്പിച്ച ഫ്രട്ടേണിറ്റി സോക്കര്‍-2016 മത്സരത്തില്‍ പ്രിന്റ്ടെക് റിയല്‍ കേരള ജേതാക്കളായി. ജിദ്ദ ഹിലാല്‍ അല്‍ഷാം സ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ ഷറഫിയ ട്രേഡിംഗ് എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഫുട്ബോള്‍ ഫോര്‍ യൂണിറ്റി ആന്‍ഡ് ഫ്രറ്റേണിറ്റി എന്ന സന്ദേശത്തോടെയായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. ആക്രമണവും പ്രതിരോധവും കോര്‍ത്തിണക്കിയായിരുന്നു ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചത്. ജേതാക്കള്‍ക്കുവേണ്ടി ശമീര്‍ രണ്ടും സനൂജ് ഒന്നും ഗോളുകള്‍ നേടി. തൌഫീഖിന്റെ ബൂട്ടില്‍ നിന്നായിരുന്നു സബീന്‍ എഫ്സിയുടെ ആശ്വാസഗോള്‍. കളിയുടെ ആദ്യപകുതിയില്‍ ഒരു ചുവപ്പുകാര്‍ഡ് വഴങ്ങിയതിനാല്‍ 10 പേരുമായാണ് സബീന്‍ എഫ്സി കളി പൂര്‍ത്തിയാക്കിയത്. റമീസ് അഹമ്മദ് (മികച്ച മിഡ്ഫീല്‍ഡര്‍), അസ്്ലിം (മികച്ച ഡിഫന്റര്‍), ശുഐബ് (ഗോള്‍ കീപ്പര്‍), സനൂജ്് (ഫോര്‍വേഡ്്, ടോപ്സ്കോറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഫൈനലിനു മുന്നോടിയായി നടന്ന വെറ്ററന്‍സ് മല്‍സരത്തില്‍ സ്പോര്‍ട്ടിംഗ് യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡ് ക്ളബിനെ പരാജയപ്പെടുത്തി. ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന സമാപന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകരായ ശിഫ അല്‍ജസീറ ഗ്രൂപ്പ് നല്‍കിയ ട്രോഫിയും പ്രൈസ് മണിയും ബദര്‍ അല്‍തമാം പോളിക്ളിനിക്ക് എംഡി മുജീബ് റഹ്്മാന്‍, ഫ്രട്ടേണിറ്റി ഫോറം റീജണല്‍ സെക്രട്ടറി മുഹമ്മദലി കൂന്തല, സിറാജ് വാണിയമ്പലം (ഫ്രട്ടേണിറ്റി ഫോറം, കേരള), അഷ്റഫ് മൊറയൂര്‍ (സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്), ഹിഫ്സു റഹ്്മാന്‍ (സിഫ് പ്രസിഡന്റ്) എന്നിവര്‍ ചേര്‍ന്നുസമ്മാനിച്ചു.

മര്‍ഹബി ട്രേഡിംഗ് ഗ്രൂപ്പ് നല്‍കിയ റണ്ണേഴ്സ് അപ്പ് ട്രോഫിയും പ്രൈസ് മണിയും റിജു റിയാസ് (മര്‍ഹബി ട്രേഡിംഗ് ഗ്രൂപ്പ്), ഷംസുദ്ദീന്‍ കൊണ്േടാട്ടി (യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി), ഇഖ്ബാല്‍ ചെമ്പന്‍ (സോഷ്യല്‍ ഫോറം കേരള), നാസര്‍ ശാന്തപുരം (സിഫ് സെക്രട്ടറി) എന്നിവര്‍ നല്‍കി. ടൂര്‍ണമെന്റിലെ ഫെയര്‍ പ്ളേ ടീമായി തെരഞ്ഞെടുക്കപ്പെട്ട സ്നാക് റസ്റോറന്റ് ഫ്രണ്ട്സ് ജിദ്ദ ടീമിന് പി. ഷംസുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) ട്രോഫി സമ്മാനിച്ചു. മുന്‍ കേരള താരം വിക്ടര്‍ മഞ്ഞില, സലാഹ് കാരാടന്‍ മുഖ്യാതിഥികളായിരുന്നു. മുഹമ്മദലി മുസ്്ല്യാരകത്ത് (സിഫ്), മുഹമ്മദ് ശരീഫ് (ഫ്രട്ടേണിറ്റി ഫോറം തമിഴ്നാട്), ഷേഖ് മൂസ (ബ്രോസ് സ്കൂള്‍ എംഡി), ശിയാസ് (ഇംപാല ഗ്രൂപ്പ്), സലീം ഉളിയില്‍ (ഗള്‍ഫ് തേജസ്), ഹനീഫ കടുങ്ങല്ലൂര്‍ (സോഷ്യല്‍ ഫോറം), മുഹമ്മദലി വെങ്ങാട്(ഫ്രട്ടേണിറ്റി ഫോറം), സുധീര്‍ (സിഫ്), നൌഫല്‍ (ഫാല്‍ക്കന്‍ ഗ്രൂപ്പ്), ശബീര്‍, നസീര്‍ ഫറോക്ക്, റാഫി കോഴിക്കോട് കളിക്കാരെ മെഡലണിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍