റൈസിംഗ് സ്റാര്‍ ജേതാക്കള്‍
Monday, May 2, 2016 6:31 AM IST
കുവൈത്ത്സിറ്റി: വിഷന്‍ ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മൂന്നാമത് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിെല്‍ റൈസിംഗ് സ്റാര്‍ ജേതാക്കളായി. ഫൈനലില്‍ ഝ8 ഫാല്‍ക്കണ്‍സിനെ മൂന്നു വിക്കറ്റിനാണു പരാജയപ്പെടുത്തിയത്.

വിജയികള്‍ക്കുള്ള ട്രോഫികള്‍ വിഷന്‍ കമ്പനി ചെയര്‍മാന്‍ ഈദ് നാസര്‍ അല്‍ അദ്വാനിയും ഠഅഇഗ ചീഫ് പേട്രണ്‍ മെഹമൂദ് അബ്ദുള്ള, പി.പി. ജുനൂബ്, അനില്‍ പി. അലക്സ്, നവീന്‍ ഡി. ജയന്‍, മൂസ മെലാര്‍കോട്, ഡോ. ജയകൃഷ്ണന്‍, ഡോ. വെങ്കിടേഷ്, ഡോ. സബിത വെങ്കിടേഷ്, ഡോ. രശ്മി ജയകൃഷ്ണന്‍ എന്നിവര്‍ സമ്മാനിച്ചു.

മുപ്പതാം നമ്പര്‍ റോഡില്‍ അബുഹലീഫ ബോക്സ് ഹില്‍ കോളജിനു സമീപത്തുള്ള ഗ്രൌണ്ടിലായിരുന്നു മത്സരം. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍