സജീര്‍ ബുഖാരിയെ ആദരിച്ചു
Tuesday, April 26, 2016 6:32 AM IST
ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ഥം സൌദി അറേബ്യയിലെത്തിയ പ്രമുഖ ഇസ്ലാമിക പ്രബോധകനും വാഗ്മിയുമായ സജീര്‍ ബുഖാരിയെ കഉഇ ജിദ്ദ ആദരിച്ചു. ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ അമീര്‍ ഹുസൈന്‍ ബഖവി അധ്യക്ഷത വഹിച്ചു.

നൂതന മാര്‍ഗങ്ങളിലൂടെ സത്യ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രബോധകര്‍ സദാ സന്നദ്ധരാവണമെന്നു മറുപടി പ്രസംഗത്തില്‍ സജീര്‍ ബുഖാരി സദസിനെ ഓര്‍മപ്പെടുത്തി. ദഅവാ രംഗത്തെ തന്റെ അനുഭവങ്ങള്‍ സദസുമായി വച്ചു.

കഉഇ നേതാക്കളായ നാസര്‍ ചാവക്കാട്, മുഹമ്മദ് ബാഖവി, അഷ്റഫ് ബാഖവി, ജലീല്‍ കണ്ണമംഗലം എന്നിവരുടെ സാന്നിധ്യത്തില്‍ അമീര്‍ ഹുസൈന്‍ ബാഖവി സജീര്‍ ബുഖാരിയെ പൊന്നാട അണിയിച്ചു. നാസര്‍ ചാവക്കാട് സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍