ഗുരുതര രോഗവുമായി ബഖാല ജീവനക്കാരന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു
Tuesday, April 26, 2016 6:31 AM IST
ജിദ്ദ: ഗുരുതര രോഗം ബാധിച്ച് രണ്ടാഴ്ചയായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ കഴിയുന്ന മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത പുലാമന്തോള്‍ സ്വദേശി സൈതലവി (54) സുമനസുകളുടെ കാരുണ്യം തേടുന്നു.

ജിദ്ദയിലെ ശറഫിയ്യക്കടുത്ത് ബഖാലയില്‍ ജോലി ചെയ്തു വരുന്നതിനിടെ ഏപ്രില്‍ അഞ്ചിനാണ് സൈതലവിയെ അപ്പന്റസൈറ്റിസ് രോഗത്തുെടര്‍ന്നു ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയ ശേഷം തുടര്‍ ചികില്‍സ ആവശ്യമായതിനാല്‍ ഐസിയുവിലേക്കു മാറ്റുകയുമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വെന്റലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. നേരത്തെ പ്രമേഹരോഗിയായ സൈതലവിക്കു കഴിഞ്ഞ ദിവസം ചെറിയ തോതില്‍ ഹൃദയാഘാതം അനുഭവപ്പെട്ടതോടെ നില കൂടുതല്‍ വഷളായി. ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതുകാരണം വര്‍ധിച്ച സാമ്പത്തിക ബാധ്യതയാണ് സൈതലവിയുടെ ചികിത്സയ്ക്കു വന്നിരിക്കുന്നത്. മൂന്നു പെണ്‍കുട്ടികളുടെ പിതാവായ സൈതലവി സാമ്പത്തികമായി വളരെ ദയനീയാവസ്ഥയിലാണ്. ഇതിനകം ഒരു ലക്ഷത്തോളം റിയാല്‍ ആശുപത്രി ബില്‍ വന്നുകഴിഞ്ഞു. ഇത്ര ഭീമമായ തുകയടക്കാന്‍ സൈതലവിക്കോ ജിദ്ദയിലുള്ള ബന്ധുക്കള്‍ക്കോ കഴിയില്ല. ഇതിനായി സുമനസുകളുടെ കനിവില്‍ മാത്രമേ പ്രതീക്ഷയുള്ളു. നാട്ടില്‍ വിദഗ്ധ ചികിത്സ തേടുക മാത്രമേ ഇദ്ദേഹത്തിന്റെ മുന്നില്‍ വഴിയുള്ളൂ. യാത്രചെയ്യാനുള്ള അവസ്ഥയിലത്തിെയാല്‍ വിമാനത്തില്‍ ഒരു ഡോക്ടറുടെയും നഴ്സിന്റെയും സഹായത്തോടെ നാട്ടിലത്തിെച്ച് തുടര്‍ചികിത്സ നടത്താനാണ് പരിപാടി.

സൈതലവിയുടെ ചികിത്സക്ക് ചെലവ് വരുന്ന വമ്പിച്ച തുക കണ്ടത്തൊന്‍ ജിദ്ദയിലെ സുമനസുകളുമായും വിവിധ മലയാളി കൂട്ടായ്മകളുമായും ബന്ധപ്പെട്ടുവരുന്നുണ്െടന്ന് ചികിത്സയ്ക്ക് ചുക്കാന്‍ പിടിക്കുന്ന അഹ്മദ് കോയ പള്ളിവീട് അറിയിച്ചു.

എല്ലാ അര്‍ഥത്തിലും വഴിമുട്ടിയ സൈതലവിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഹ്മദ് കോയ 0508654215, ശബീര്‍ 0569082469 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍