കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
Saturday, April 23, 2016 5:49 AM IST
ടൊറേന്റോ: കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ജോണ്‍ തോമസ് യോഹന്നാന്‍ പ്രസിഡന്റായും തോമസ് കെ. തോമസ് (സീറോ മലബാര്‍ കാത്തലിക്) സെക്രട്ടറിയായും മാറ്റ് മാത്യൂസ് (സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്) ട്രഷററായും തുടരും. ജോസഫ് പുന്നശേരില്‍ (സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്സ്), മാത്യു കുതിരവട്ടം (മലങ്കര കാത്തലിക്) എന്നിവര്‍ ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

ടൊറേന്റോ സിഎസ്ഐ ചര്‍ച്ചില്‍ നടന്ന കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.

അലക്സാണ്ടര്‍ ജോണ്‍, സുജിത്ത് ഏബ്രാഹം, സന്തോഷ് സാക്ക് കോശി, ബിനോയി വര്‍ഗീസ്, ജിജോ മാത്യു എന്നിവരടങ്ങുന്ന ഒരു കോര്‍കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു. സോണി തോമസ് വെബ് മാസ്റര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

റവ.ബ്ളെസന്‍ വര്‍ഗീസ്, സുജിത്ത് പാഴൂര്‍, ദാനിയേല്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച് കൊയറിനും രൂപം നല്‍കി.

ഈ വര്‍ഷത്തെ സെന്റ് തോമസ് ഡേ ജൂലൈ 16 നും ക്രിസ്മസ് നവംബര്‍ 19 നും നടത്താന്‍ യോഗം തീരുമാനിച്ചു.

ടൊറേന്റോ സിഎസ്ഐ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ജേക്കബ്, തോമസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു