ഫൊക്കാന ജനറല്‍ ബോഡിയും തെരഞ്ഞടുപ്പും ജൂലൈ മൂന്നിന്
Friday, April 22, 2016 5:47 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (എഛഗഅചഅ) യുടെ 2016-18 ലേക്കുള്ള പൊതു തെരഞ്ഞെടുപ്പും ജനറല്‍ ബോഡി മീറ്റിംഗും ജൂലൈ മൂന്നിനു ടൊറേന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കും.

2014 ല്‍ അംഗത്വം പുതുക്കിയിട്ടുള്ള എല്ലാ അംഗ സംഘടനകള്‍ക്കും തെരഞ്ഞെടുപ്പു വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനേഷന്‍ ഫോറങ്ങളും അയച്ചുകൊടുത്തിട്ടുള്ളതായി തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജി വര്‍ഗീസ് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍നിന്നുള്ള മുന്‍ ഫൊക്കാന സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റി ബോര്‍ഡ് മെംബര്‍ വിപിന്‍ രാജ് എന്നിവര്‍ തെരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങളാണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016-18 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുമെന്നു മൂന്നംഗ തെരഞ്ഞെടുപ്പു കമ്മിറ്റി അറിയിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ് ഓഫ് ട്രസ്റിയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരും അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകള്‍ക്കും അപേക്ഷകളും നോമിനേഷന്‍ ഫോറങ്ങളും ഫൊക്കാനയുടെ വെബ്സൈറ്റ് ആയ ളീസമിമീിഹശില.രീാ ല്‍ ലഭ്യമാണ്. ഫൊക്കാനയില്‍ അംഗങ്ങള്‍ ആയിരുന്ന എല്ലാ സംഘടനകള്‍ക്കും വീണ്ടും അംഗത്വം പുതുക്കുന്നതിനും ജനറല്‍ കൌണ്‍സിലേക്ക് അംഗങ്ങളെ അയയ്ക്കുന്നതിനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും.

അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള നോമിനേഷനുകളും മേയ് 17നു മുമ്പായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോര്‍ജി വര്‍ഗീസിന് ലഭ്യമാകേണ്ടാതാണ്.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍