സൌദിയില്‍ റോഡപകടങ്ങളില്‍ 60 ശതമാനവും രാജ്യത്തെ വിദേശികളില്‍നിന്ന്
Thursday, April 21, 2016 6:02 AM IST
ദമാം: സൌദിയില്‍ റോഡപകടങ്ങളില്‍ മുന്‍ പന്തിയിലുള്ളത് വിദേശികളാണെന്ന് കിംഗ് അബ്ദുല്‍ അസീസ് നാഷണല്‍ ഡയലോഗ് സെന്റര്‍ മേധാവിയുടെ ഉപദേഷ്ടാവ് സയിദ് അബൂ മില്‍ഹ പറഞ്ഞു.

റോഡപകടങ്ങളില്‍ 60 ശതമാനവും രാജ്യത്തെ വിദേശികളില്‍നിന്നാണ്.

എന്നാല്‍ ഇത്രമാത്രം അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും അവര്‍ക്കിടയില്‍ അവരുടെ ഭാഷകളില്‍ ബോധവത്കരണം നടക്കാറില്ലന്ന് ഇമാം മുഹമ്മദ് ബിന്‍ സയിദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡോ. മുഹമ്മദ് അല്‍ ഖര്‍ആന്‍ പറഞ്ഞു. കൂടുതല്‍ റോഡപകടങ്ങളും മരണങ്ങളം സംഭവിക്കുന്നത് ട്രയിലര്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങള്‍ ഇടിച്ചാണ്. ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നത് വിദേശികളാണ്. പലപ്പോഴും അപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അവയില്‍ മുന്‍പന്തിയില്‍ വിദേശികളാണ്.

എന്നാല്‍ അപകടം കുറച്ചുകൊണ്ടു വരുന്നതിനു വലിയ പ്രയോജനം ലഭിക്കുന്ന ബോധവത്കരണ പരിപാടികളില്‍ നിന്നും അവരെ ഒഴിവാക്കുകയാണന്ന് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഡോ. മാസിന്‍ മുതബഖാനി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം