ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന്
Wednesday, April 20, 2016 8:57 AM IST
കുവൈത്ത് സിറ്റി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാന്‍ കുവൈത്ത് പ്രവാസി മലയാളികളോടും കുടുംബങ്ങളോടും കുവൈത്തിലെ ഇടതു പുരോഗമന ജനാധിപത്യ സംഘടനകളുടെ കൂട്ടായ്മ അഭ്യര്‍ഥിച്ചു.

അഴിമതി രഹിതവും വര്‍ഗീയ ഫാസിസ്റ് ശക്തികള്‍തിരായുള്ള പോരാട്ടത്തിന് ശക്തിപകരാനും ഇടത് ജനാധിപത്യ ശക്തികള്‍ക്ക് കരുത്തുപകാരാനും ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഉപയോഗപ്പെടുത്തണമെന്നും നേതാക്കളായ എന്‍.അജിത്കുമാര്‍, സമിതി അംഗങ്ങളായ സത്താര്‍ കുന്നില്‍, സാബു എം. പീറ്റര്‍, സുനില്‍ പി. ആന്റണി, ശരീഫ് താമരശേരി, ആര്‍. നാഗനാഥന്‍, സി.കെ. നൌഷാദ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍