ഇസ്ളാഹി മദ്രസ്സ ഫെസ്റ് 'ബാലകൌതുകം 2016' വെള്ളിയാഴ്ച അബാസിയയില്‍
Wednesday, April 20, 2016 5:11 AM IST
കുവൈത്ത് : ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ മദ്രസകളുടെ ഫെസ്റ് 'ബാലകൌതുകം 2016' വെള്ളിയാഴ്ച അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഖുര്‍ആന്‍ ഹിഫ്ള്, ഇസ്ളാമിക ഗാനം, സംഘ ഗാനം, പ്രസംഗം, കളറിംഗ്, പോസ്റര്‍ ഡിസെന്‍, ഒപ്പന, കോല്‍ക്കളി തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിനുണ്ടാകും. രാവിലെ എട്ടിനു ആരംഭിക്കുന്ന സര്‍ഗമേളയില്‍ വിവിധ മദ്രസകളില്‍ നിന്ന് തെരെഞ്ഞെടുത്ത കുട്ടികളാണു മത്സരത്തില്‍ പങ്കെടുക്കുക. രക്ഷിതാക്കളുടെ മത്സരങ്ങളും ഉണ്ടാകും.

ഇസ്ളാഹി ഫെസ്റിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം യോഗം വിലയിരുത്തി. യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അയ്യൂബ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, ട്രഷറര്‍ മുഹമ്മദ് ബേബി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം, ഇബ്രാഹിം കൂളിമുട്ടം, അനസ്, അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍