കാന്‍ജ് പയനിയര്‍ അവാര്‍ഡ് ആന്‍ഡ് ഫാമിലി നൈറ്റ് മേയ് ഏഴിന്
Tuesday, April 19, 2016 8:39 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡു ദാനവും ഫാമിലി നൈറ്റ് ആഘോഷങ്ങളും മേയ് ഏഴിനു (ശനി) നടക്കും.

ന്യൂജേഴ്സി റോസ്ലാന്‍ഡ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് (80 ഘമൌൃലഹ അ്ലിൌല, ഞീലെഹമിറ, ചഖ 07068 ) ഹാളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് പരിപാടികള്‍.

മലയാളി സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും തനതായ സംഭാവനകള്‍ നല്‍കി വ്യക്തി മുദ്ര സ്ഥാപിച്ച വിശിഷ്ട വ്യക്തികളെ കാന്‍ജ് പയനിയര്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

പരിപാടിയിലേക്ക് എല്ലാവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ റോയ് മാത്യു, സ്വപ്ന രാജേഷ്, ജോണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

പരിപാടിയുടെ കണ്‍വീനര്‍ ആയി ഷീല ശ്രീകുമാറിനേയും കോകണ്‍വീനര്‍മാരായി ജയിംസ് ജോര്‍ജ്, മാലിനി നായര്‍, ആനി ജോര്‍ജ് എന്നിവരേയും പ്രോഗ്രാമിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളില്‍ അജിത് ഹരിഹരന്‍, ജയിംസ് മുക്കാടന്‍, അലക്സ് ജോണ്‍, പ്രഭുകുമാര്‍, രാജു കുന്നത്ത്, റോയ് മാത്യു, ജയന്‍ എം. ജോസഫ്, ജോസഫ് ഇടിക്കുള, നന്ദിനി മേനോന്‍, ദീപ്തി നായര്‍, ജെസിക തോമസ്, ജിനേഷ് തമ്പി, അബ്ദുള്ള സയിദ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശന പാസുകള്‍ക്ക് ംംം.സമിഷ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.