ഐഎന്‍എഐ നഴ്സസ് വാരാഘോഷവും നൈന ബൈനിയല്‍ കോണ്‍ഫറന്‍സ് കിക്കോഫും ഏപ്രില്‍ 23ന്
Monday, April 18, 2016 5:03 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് വാരാഘോഷവും നാഷണല്‍ അസോസിയേഷനായ നൈനയുടെ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് കിക്കോഫും സംയുക്തമായി നടത്തുന്നു.

ഏപ്രില്‍ 23നു (ശനി) മോര്‍ട്ടന്‍ഗ്രോവിലുള്ള അമേരിക്കന്‍ ലീജിയന്‍ മെമ്മോറിയല്‍ സിവിക് സെന്ററിലാണ് ആഘോഷപരിപാടികള്‍.

വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ ബ്രസ്റ് കാന്‍സറിനെക്കുറിച്ച് ഡോ. ഇര്‍ഫാന്‍ മിര്‍സ ക്ളാസ് എടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ബാബു മഠത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും. കുക്ക് കൌണ്ടി ഹെല്‍ത്ത് സിസ്റം നഴ്സിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആഗ്നസ് തെരാടി മുഖ്യാതിഥിയുമായിരിക്കും. ചടങ്ങില്‍ നഴ്സിംഗിന്റെ വിവിധ വിഭാഗങ്ങളില്‍ മികച്ച സേവനം അനുഷ്ഠിച്ചവരെയും നഴ്സിംഗില്‍ കഴിഞ്ഞവര്‍ഷം ബിരുദങ്ങള്‍, നേട്ടങ്ങള്‍ നേടിയവരേയും ആദരിക്കും. മികച്ച സ്റുഡന്റ്സ് നഴ്സിനുള്ള സ്കോഷര്‍ഷിപ്പും വിതരണം ചെയ്യും.

ഒക്ടോബര്‍ 21, 22 തീയതികളില്‍ എല്‍മസ്റിലെ വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടത്തുന്ന നാഷണല്‍ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫ് ജനറല്‍ സര്‍വീസിന്റെ റീജണല്‍ അഡ്മിനിസ്ട്രേറ്ററായ ആന്‍ പി. കാലായില്‍ നിര്‍വഹിക്കും. തുടര്‍ന്നു ഡിന്നറും നടക്കും.

നഴ്സുമാര്‍ക്ക് വിദ്യാഭ്യാസപരമായി വളരെ വിജ്ഞാനപ്രദമായ ഒരു കോണ്‍ഫറന്‍സ് ആയിരിക്കും ഇതെന്ന് നൈന പ്രസിഡന്റ് സാറാ ഗബ്രിയേലും കോണ്‍ഫറന്‍സ് ലോക്കല്‍ കണ്‍വീനര്‍ ഫിലോ ഫിലിപ്പും അറിയിച്ചു.

രജിസ്ട്രേഷന്‍ മേയ് 31നു അവസാനിക്കുന്നതിനാല്‍ എത്രയും വേഗം രജിസ്റര്‍ ചെയ്ത് ഡിസ്കൌണ്ട് ആനുകൂല്യം നേടുവാന്‍ എല്ലാ നഴ്സുമാരേയും ആഹ്വാനം ചെയ്തു.

ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നഴ്സുമാരെയും കുടുംബസമേതം സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മേഴ്സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിച്ചു.

വിവരങ്ങള്‍ക്ക്: മേഴ്സി കുര്യാക്കോസ് 708 467 0675, ജൂബി വള്ളിക്കളം 312 685 5829, റജീന സേവ്യര്‍ 630 887 6663.