ഫോക്കസ് കുവൈറ്റ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
Monday, April 18, 2016 5:01 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ് പുതിയ അംഗത്വ വിതരണം പ്രസിഡന്റ് തമ്പി ലൂക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തമ്പി ലൂക്കോസ്, മുസ്തഫ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.

കാഡ ടീം ലീഡര്‍ ആയി ബിജു കുര്യന്‍, വെബ് മാസ്ററായി കെ.ബി. അനില്‍, മീഡിയ കണ്‍വീനറായി സലിം രാജ്, സ്പോര്‍ട്സ് കണ്‍വീനറായി ഷിബു സാമുവല്‍, വെല്‍ഫയര്‍ ജോയിന്റ് കണ്‍വീനറായി ഷാജു എം. ജോസ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ജനറല്‍സെക്രട്ടറി മുകേഷ് കാരയില്‍, സൈമണ്‍ ബേബി, സജി ജോയ്, പി.കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍