എമിറേറ്റ്സ് സ്റീല്‍ വൂള്‍ ട്രോഫി: അല്‍ അമീന്‍ ഫുജൈറ ജേതാക്കള്‍
Sunday, April 17, 2016 2:25 AM IST
അബുദാബി: അബുഅഷ്റഫ് സ്പോര്‍ട്ടിംഗ് സംഘടിപ്പിച്ച അഞ്ചാമതു എമിറേറ്റ്സ് സ്റീല്‍ വൂള്‍ ട്രോഫി, ആംഡ് ഫോഴ്സ് ക്ളബ് സ്റേഡിയത്തില്‍ നടന്നു. മുന്‍ ഇന്ത്യന്‍ താരവും കേരള ബ്ളാസ്റേഴ്സ് താരവുമായ മുഹമ്മദ് റാഫി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തിങ്ങിനിറഞ്ഞ കാണികള്‍ നാട്ടിലെ സെവന്‍സ് ഫുട്ബാളിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

24 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തില്‍ അല്‍ അമീന്‍ ഫുജൈറ, ഫുഡ് ബുക്ക് റെസ്റോറന്റ (ചഋടഠഛ) യെ ടൈം ബ്രേക്കറില്‍ തോല്പ്പിച്ച് ജേതാക്കളായി. ഇഞ്ചോടിഞ്ച് പോരാട്ടം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നായിരുന്നു ടൈം ബ്രേക്കര്‍.

സെമി ഫൈനലില്‍ കരുത്തരായ തീമ ദുബൈയെ മറുപടിയില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് അല്‍ അമീന്‍ ഫുജൈറ ഫൈനലിലേക്ക് ബര്‍ത്ത് നേടിയത്. രാം സെമിഫൈനലില്‍ അപരാജിതരായ സെയ്ഫ് ലൈന്‍ അബുദാബിയെ പരാജയപ്പെടുത്തി ഫുഡ് ബുക്ക് റെസ്റോറന്റ (ചഋടഠഛ) യും ഫൈനലില്‍ ഇടം കത്തിെ.

ടൂര്‍ണമെന്റില്‍ വിശിഷ്ടാതിഥികളായി ഋടണ ങഉ പി. സി. കുഞ്ഞിമുഹമ്മദ്, മുഹമ്മദ് റാഫി, മാധ്യമപ്രവര്‍ത്തകന്‍ അബ്ദു ശിവപുരം, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.

വിജയികള്‍ക്ക് മുഹമ്മദ് റാഫി, പി. സി. കുഞ്ഞിമുഹമ്മദ്, അബ്ദു ശിവപുരം, അബ്ദുറഹ്മാന്‍, അഷ്റഫ് പട്ടാമ്പി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള