ഇമലയാളിയുടെ സാഹിത്യ അവാര്‍ഡ് നൈറ്റ് മേയ് 14ന്
Saturday, April 16, 2016 4:56 AM IST
ന്യൂയോര്‍ക്ക്: ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡുകള്‍ മേയ് 14നു സമ്മാനിക്കും. ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷണം നടത്തും. ജെ.മാത്യുസ്, മുരളി ജെ. നായര്‍ എന്നിവര്‍ സാഹിത്യത്തിലെ നൂതന പ്രവണതകളെപറ്റി സംസാരിക്കും. എഴുത്തുകാരും സംഘടനാ നേതാക്കളും ആശംസകള്‍ നേരും. ഇതോടൊപ്പം സുവനീറും പ്രസിദ്ധീകരിക്കും.

ഉച്ചകഴിഞ്ഞു 2.30നു നടക്കുന്ന സെമിനാറില്‍ 'പ്രവാസി വനിതകള്‍ എഴുത്തുകാരികള്‍ ആകുമ്പോള്‍: രണ്ടു സംസ്കാരങ്ങളിലെ ജീവിതം രചനയെ എങ്ങനെ ബാധിക്കുന്നു' എന്ന വിഷയത്തില്‍ എത്സി യോഹാന്‍ ശങ്കരത്തില്‍, ഡോ. എന്‍.പി. ഷീല, രതീ ദേവി, മീനു എലിസബത്ത്, അനിതാ പണിക്കര്‍ എന്നിവര്‍ ഹ്രസ്വ പ്രഭാഷണം നടത്തും. തുടര്‍ന്നു വിഷയത്തില്‍ ചര്‍ച്ച നടക്കും.

വൈകുന്നേരം അഞ്ചു മുതല്‍ അവാര്‍ഡ് ജേതാക്കളുമായി നടക്കുന്ന അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.

ആറിനു പൊതു സമ്മേളനവും അവാര്‍ഡ് വിതരണവും നടക്കും. ബിന്ദ്യ പ്രസാദും സംഘവും നൃത്തവും ശാലിനി ഗാനവും അവതരിപ്പിക്കും. സ്പോണ്‍സര്‍മാരെയും ചടങ്ങില്‍ ആദരിക്കും. ഡിന്നറോടെ പരിപാടികള്‍ സമാപിക്കും

ഡോ. എ.കെ.ബി. പിള്ള (സമഗ്ര സംഭാവന), കാരൂര്‍ സോമന്‍, ബ്രിട്ടന്‍ (പ്രവാസി സാഹിത്യ അവാര്‍ഡ്), തമ്പി ആന്റണി (കവിത), ലൈല അലക്സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍), സരോജ വര്‍ഗീസ്, (സഞ്ചാര കുറിപ്പുകള്‍), ജി. പുത്തന്‍കുരിശ് (ഖലീല്‍ ജിബ്രാന്റെ കവിതകളുടെ വിവര്‍ത്തനം), പ്രിന്‍സ് മാര്‍ക്കോസ് (സാഹിത്യ മീഡിയ രംഗത്തെ സംഭാവനകള്‍) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.

പരിപാടിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ് 9173244907 ലറശീൃ@ലാമഹമ്യമഹലല.രീാ ജോസ് കാടാപ്പുറം 9149549586, സുനില്‍ ട്രെസ്റാര്‍ 9176621122, ടാജ് മാത്യു 9146258981, മനോഹര്‍ തോമസ് 9175010173, സാംസി കൊടുമണ്‍ (516) 270 4302.