കുവൈറ്റ്-വയനാട് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, April 13, 2016 4:34 AM IST
കുവൈത്ത്: കുവൈത്തിലെ വയനാട് ജില്ല സംഘടനയായ കുവൈറ്റ് വയനാട് അസോസിയേഷന്‍ (ഗണഅ) ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ഏപ്രില്‍ എട്ടിനു അബാസിയ ചാചൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ശ്രുതിലയ ഓര്‍ക്കസ്ട്രയുടെ ഗാനമേള, പൊതുയോഗം, സമ്മാനദാനം, മാജിക് ഷോ എന്നിവ അരങ്ങേറി.

വര്‍ക്കിംഗ് പ്രസിഡന്റ് അക്ബര്‍ വയനാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി റെജി ചിറയത്ത്, രക്ഷാധികാരിയും കുവൈത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും വാക്മിയുമായ ബാബുജി ബത്തേരി, പ്രോഗ്രാം കണ്‍ വീനര്‍ അലക്സ് മാനന്തവാടി, മാണി ചാക്കോ, മിനി കൃഷ്ണ, എബി പോള്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ 2015-16 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍