ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍
Tuesday, April 12, 2016 6:15 AM IST
ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപത ക്നാനായ റീജണിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടത്തുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ലോംഗ് ഐലന്റിലെ സെന്റ് സ്റീഫന്‍ ക്നാനായ ഫൊറോന പള്ളിയില്‍ ഏപ്രില്‍ 29, 30 മേയ് ഒന്ന് തീയതികളിലാണ് സെമിനാര്‍. ക്നാനായ റീജണല്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സെമിനാറില്‍ പ്രഗത്ഭ വ്യക്തികള്‍ നയിക്കുന്ന ക്ളാസില്‍ പങ്കെടുക്കാന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് തറയ്ക്കല്‍ (വികാരി) 1847 322 9503, സാബു തടിപ്പുഴ 917 843 4762.