വെടിക്കെട്ട് ദുരന്തം: ഫൊക്കാന സഹായം എത്തിക്കും
Monday, April 11, 2016 6:01 AM IST
ന്യൂയോര്‍ക്ക്: കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫൊക്കാന സഹായം എത്തിക്കുന്നു. ഇതിനായി ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണിന്റെ നേതൃത്വത്തില്‍ ഫൊക്കാന പ്രതിനിധികള്‍ ദുരന്തസ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനാണു ഫൊക്കാന ശ്രമിക്കുന്നതെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അഭിപ്രയപ്പെട്ടു.

വെടിക്കെട്ട് ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍