എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി കത്തോലിക്കാ ഇടവക കരുണയുടെ തിരുനാള്‍ ആഘോഷിച്ചു
Monday, April 11, 2016 5:16 AM IST
എഡിന്‍ബര്‍ഗ്: എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കത്തോലിക്കാ ഇടവക കരുണയുടെ തിരുന്നാള്‍ ആഘോഷിച്ചു. ദുഃഖവെള്ളിയാഴ്ച മുതല്‍ കരുണയുടെ നൊവേന ആരംഭിച്ചു. ഏപ്രില്‍ ഒന്നാം തീയതി വൈകുന്നേരം ആറരയ്ക്ക് കൊടിയേറ്റം 'വാലി' ചെണ്ടമേളത്തോടെ മുത്തുക്കുടകളും ദീപങ്ങളുമായി പ്രാര്‍ഥനാ ഗാനാലാപത്തോടെ വികാരിയച്ചന്‍ തിരുന്നാള്‍ കൊടിയേറ്റി. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയും കരുണയുടെ നൊവേനയും ഉണ്ടായിരുന്നു.

ഏപ്രില്‍ രണ്ടാം തീയതി വൈകുന്നേരം ആറിനു ആഘോഷമായ പാട്ടുകുര്‍ബാന വികാരി ഫാ. വില്‍സണ്‍ ആന്റണിയുടെ കാര്‍മ്മികത്വത്തില്‍ ബിജു മലയാറ്റൂരിന്റെ നേതൃത്വത്തില്‍ ഗായകസംഘം അതി മധുരസ്വരലയ താളങ്ങളോടെ ഗാനാലാപം സാന്ദ്രമായി. തുടര്‍ന്നു ലദീഞ്ഞും കരുണ നൊവേന പൂര്‍ത്തീകരണവും. കരുണാമയനായ കര്‍ത്താവിന്റെ തിരുസ്വരൂപവമേന്തി വാലി ചെണ്ട മേളത്തോടെ മുത്തുക്കുടകളും ദീപങ്ങളുമേന്തി ഗായകസംഘത്തോടൊപ്പം സമൂഹം ഒന്നുചേര്‍ന്ന് ഭക്തി സാന്ദ്ര ഗാനാലാപത്തോടെ ദൈവാലയത്തിനു ചുറ്റും പ്രദക്ഷിണം വച്ചു.

ഇടവകയുടെ സാമൂഹിക കലാപരിപാടയിലേക്ക് കൈക്കാരന്‍ ജോസഫ് ബിജു മുഖ്യ അതിഥികളെയും ഇടവകയിലെല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു. വികാരി വില്‍സണ്‍ ആന്റണി ദീപം കൊളുത്തി കാര്യപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉത്സാഹത്തോടെ മനം കവരുന്ന പലയിനം പരിപാടകള്‍ അവതരിപ്പിച്ച് കാണികളെ ആഹ്ളാദഭരിതരാക്കി. കൊച്ച് മാലാഖ സൈന്യങ്ങളുടെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യത്യസ്ത കണ്‍കുളിര്‍പ്പിക്കുന്ന ഡാന്‍സുകളും, മീരാ ഫൈന്‍ ആര്‍ട്സ് വിദ്ധ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും വ്യത്യസ്ത ഡാന്‍സുകളും ഇവയില്‍ പെടുന്നു. കൊച്ചു മാലാഖ സൈന്യങ്ങളുടെ ജൂണിയര്‍ ഗ്രൂപ്പിന്റെ ഫാഷന്‍ ഷോ നമ്മുടെ കുഞ്ഞു മക്കള്‍ ഇന്നാടിന്റെ സംസ്കാരവുമായി ഇഴുകിയുട്ടുണ്െടന്നുള്ളതു ശ്രദ്ധേയമാണ്. അനു മിനു സഹോദരിമാരുടെ മധുരസ്വര ഗാനാലാപനം ഹ്രുദയത്തിന് കുളിര്‍മയേകി. ക്രൈറ്റീനിന്റെ മൈമം വളരെ ചിന്താമഗ്നമാക്കുന്നവയായിരുന്നു. മുതിര്‍ന്നവരുടെ തമാശാ രൂപ ബാല്യകാല ഓര്‍മക്കുറിപ്പുകള്‍ സ്മരണയില്‍ അലയടികള്‍ ഉണര്‍ത്തുന്നവയായിരുന്നു.

കലാപരിപാടികള്‍ക്കൊപ്പം ഊര്‍ജ്ജമേകാന്‍ പലയിനം രുചികരമായ ഭക്ഷണവും പാവങ്ങളെ സഹായിക്കുവാന്‍ ധനശേഖരാര്‍ത്ഥം കൂപ്പണിലൂടെ സുലബമാക്കിയിരുന്നു.കാരുണ്യനാഥന്റെ തിരുന്നാള്‍ വളരെ ആഘോഷമായി ബഹുമാനപ്പെട്ട വികാരി ഫാ. വില്‍സണ്‍ ആന്റണിയുടെ കാര്‍മികത്വത്തില്‍ ബിജു മലയാറ്റൂരിന്രെ നേതൃത്വത്തില്‍ ഗായകസംഘം ശ്രുതിമധുരമായി ഗാനാലാപനം സാന്ദ്രമായി. അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം