ഇന്ത്യ പ്രസ്ക്ളബ് നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
Saturday, April 9, 2016 5:47 AM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് നിര്‍വഹിച്ചു. ദൃശ്യ അച്ചടി മാധ്യമ രംഗത്ത് നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിയ നിസ്വാര്‍ഥ സേവനങ്ങളെ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് ഉദ്ഘാടന പ്രസംഗത്തില്‍ പ്രത്യേകം പ്രശംസിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

ചടങ്ങില്‍ മുഖ്യാഥിതിയായിരുന്ന ഫാ. ഡേവിസ് ചിറമ്മല്‍ സാമൂഹ്യ സാംസ്കാരിക സംഘടനകളും വ്യക്തികളും ചെയ്യുന്ന ജനോപകാരക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കത്തക്കവിധം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവര്‍ത്തകര്‍ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നുവെന്നും ആത്മാര്‍ഥമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അഭ്യര്‍ഥിച്ചു.

ഏപ്രില്‍ ഏഴിനു ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജ് ചാപ്റ്ററിന്റെ രൂപീകരണം മുതല്‍ നാളിതുവരെ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം നടത്തി. ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ടി.സി. ചാക്കോ, സിജു ജോര്‍ജ് (ട്രഷറര്‍), പി.പി. ചെറിയാന്‍ (നാഷണല്‍ ജോ. സെക്രട്ടറി), ഫാ. രാജു ഡാനിയേല്‍ (ഡാളസ് എക്യൂമിനിക്കല്‍ പ്രസിഡന്റ്) ജോസ് ഓച്ചാലില്‍ (ലാന പ്രസിഡന്റ്), റോയ് കൊടുവത്ത് (കേരള അസോസിയേഷന്‍ ഓഫ് ഡാളസ്), ഫിലിപ്പ് തോമസ് (വേള്‍ഡ് മലയാളി റീജണല്‍ ചെയര്‍മാന്‍), ബോബന്‍ കൊടുവത്ത് (ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍, പ്രസിഡന്റ്), രാജു തരകന്‍ (ഹെറാള്‍ഡ് എക്സ്പ്രസ് ചീഫ് എഡിറ്റര്‍) ഏബ്രഹാം തെക്കേമുറി (ഫൌണ്ടിംഗ് ചാപ്റ്റര്‍ പ്രസിഡന്റ്), ഏബ്രഹാം തോമസ്, സണ്ണി മാളിയേക്കല്‍, ജോസ് പ്ളാക്കാട്ട് (മുന്‍ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍), രാജന്‍ മേപ്പുറത്ത് (പ്രവാസി മലയാളി ഫെഡറേഷന്‍), മാര്‍ട്ടിന്‍ ജോസഫ് വിങ്ങോലില്‍ (ഐപിസിഎന്‍എം നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചില്‍ അലക്സ് അലക്സാണ്ടര്‍, ഏലിയാസ് മാര്‍ക്കോസ്, രാജന്‍ ഐസക്ക്, ബെന്നി ജോണ്‍, രവി എടത്വ, ഏബ്രഹാം മേപ്പുറത്ത്, അനില്‍ മാത്യു തുടങ്ങിയവര്‍ തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ ഡിന്നറും ഒരുക്കിയിരുന്നു.