ഫിലഡല്‍ഫിയായില്‍ ഫൊക്കന സ്റാര്‍ സിംഗര്‍ റീജണല്‍ മത്സരം
Saturday, April 9, 2016 5:42 AM IST
ഫിലഡല്‍ഫിയ: പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷനോടനുന്ധിച്ചു നടക്കുന്ന സ്റാര്‍ സിംഗര്‍ പരിപാടിയുടെ പെന്‍സില്‍വേനിയ റീജണിന്റെ പ്രാഥമിക മത്സരങ്ങള്‍ പമ്പ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്നു.

പതിനാറു വയസില്‍ താഴെയും പതിനാറു വയസില്‍ മുകളിലുമുള്ള രണ്ട് കാറ്റഗറികളിലാണ് മത്സരം. പെന്‍സില്‍വേനിയ റീജണില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ആലപിക്കുന്ന രണ്ട് ഗാനത്തിന്റെ വീഡിയോ (ഒന്ന് മലയാളത്തിലും മറ്റേത് ഇതര ഭാഷയിലും) ഏപ്രില്‍ 25നകം മൃെേശിെഴലൃുമ@ഴാമശഹ.രീാ എന്ന ഇമെയലില്‍ അയച്ചുതരുക. ഒരോ കാറ്റഗറിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മത്സരാര്‍ഥികള്‍ രണ്ടാം ഘട്ടത്തില്‍ സ്റേജില്‍ പെര്‍ഫോം ചെയ്യും. അവരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരായിരിക്കും ജൂലൈയില്‍ ടൊറേന്റോയില്‍ നടക്കുന്ന ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടുക. വിജയികളെ കാത്തരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളോടൊപ്പം സിനിമയില്‍ പിന്നണി ഗായകനും ഗായികയും ആകാനുള്ള അവസരം കൂടിയാണ്.

വിവരങ്ങള്‍ക്ക്: ജോര്‍ജ് ഓലിക്കല്‍ (റീജണല്‍ വൈസ് പ്രസിഡന്റ്, ഫൊക്കാന) 215 873 436, പ്രസാദ് ബേബി (ജനറല്‍ സെക്രട്ടറി, പമ്പ) 215 629 6375, സുമോദ് നെല്ലിക്കാല 267 322 8527, മോഡി ജേക്കബ് 215 667 0801, ക്രിസ്റി ജെറാള്‍ഡ് 267 407 7937.