ദമാം: മദ്യത്തിനെതിരെ, സന്ദേശം നല്കുന്ന കഥയുമായി 'ചിന്ന ദാദ' എന്ന മലയാള സിനിമ ചിത്രീകരണം പൂര്‍ത്തിയായി. താഴത്തുവീട്ടില്‍ ഫിലീംസിന്റെ ബാനറില്‍ പ്രവാസി മലയാളി എന്‍.ഗോപാലകൃഷ്ണന് നിര്‍മ്മിക്കുന്ന സിനിമയാണ് 'ചിന്ന ദാദ'.
നക്ഷത്രങ്ങള്‍ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.
പുതുമുഖങ്ങളായ ഹാരീസ് നായകനായും, അരുണിമാ നായര്‍ നായികയായും വേഷമിടുന്ന ഈ ചിത്രത്തില്‍ റിയാസ് ഖാന്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ജയന് ചേര്‍ത്തല, നസീര്‍ സംക്രാന്തി, ഉല്ലാസ് പന്തളം, കണ്ണന് സാഗര്‍, മധു പട്ടന്താനം, മനോജ് വാഴപ്പടി, എന്‍. ഗോപാലകൃഷ്ണന്, അന്‍സാരി ഈരാറ്റുപേട്ട, നന്ദു കൃഷ്ണന്, ജിനു ആനിക്കാട്, മാസ്റര്‍ ഹാമിന് ഹാഫിസ്, നീനാ കുറുപ്പ്, അര്‍ച്ചനാ മേനോന്, പ്രിയകല, കൃഷ്ണ പദ്മകുമാര്‍ , ട്വിങ്കിള്‍ , കുമാരി ഗംഗാ ടി. കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: വത്സമ്മ .എന്‍.ഗോപാലകൃഷ്ണന്, ഛായഗ്രഹണം :ഉണ്ണി പാലോട് ,അസിസ്റന്റ് ഡയറക്ടേഴ്സ് : നിധീഷ് നടരാജ് ,ബിജേഷ് എസ്.കെ, ദീപു.എസ്. വിജയന് ,സുനില്‍ കിടങ്ങൂര്‍, കലാസംവിധാനം: രാജന് ചെറുവത്തൂര്‍.സ്റില്‍സ് : ജോണ്സണ് വാഴൂര്‍ ,സ്റണ്ട്: ജിറോഷ് പി.ജി. എഡിറ്റിംഗ് : വിപിന്‍ മണ്ണൂര്‍, മേക്കപ്പ് : സുരേഷ് കാരമൂട് ,പി.ആര്.ഒ : ചെറിയാന് കിടങ്ങന്നൂര്‍ , റഹീം പനവൂര്‍ , പരസ്യകല : ദീപു പുരുഷോത്തമന്. കൊറിയോഗ്രഫി : വെണ്മണി ഉണ്ണികൃഷ്ണന്
യൂണിറ്റ്: രാജലക്ഷ്മി സിനി യൂണിറ്റ്.
സുഭാഷ് ചേര്‍ത്തലയുടെ വരികള്‍ക്ക് സുമേഷ് കുട്ടിക്കല്‍ സംഗീത സംവിധാനവും .ജെ യേശുദാസ് ,എം.ജി ശ്രീകുമാര്‍ ,ഈര സുബാഷ് ,സിസിലി എന്നിവര്‍ ഗാനങ്ങളും ആലപിച്ചിരിക്കുന്നു.
ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യം നല്കിയിട്ടുളള ചിത്രം ഏപ്രില്‍ അവസാനത്തോടെ തീയറ്ററുകളില്‍ എത്തും. പിആര്‍ഒ ചെറിയാന് കിടങ്ങന്നൂര്‍.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം