ന്യൂയോര്‍ക്ക് ശാലോം ഫെസ്റിവല്‍ ജൂണ്‍ 24, 25, 26 തിയതികളില്‍
Friday, April 8, 2016 4:59 AM IST
ന്യൂയോര്‍ക്ക്: 'മിഷന്‍ ഫയര്‍' എന്ന പേരില്‍ ശാലോം വേള്‍ഡ് 2016 ജൂണ്‍, ജൂലൈ മാസങ്ങളില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട ഏഴു നഗരങ്ങളില്‍ മലയാളത്തിലുള്ള ധ്യാനശുശ്രൂഷകള്‍ സംഘടിപ്പിക്കുന്നു. മൊഡെസ്റ്റോ, ന്യൂയോര്‍ക്ക്, ഡാളസ്, മയാമി, സാന്‍ അന്റോണിയോ, ലാസ് വേഗാസ്, ഫിലാഡല്‍ഫിയ എന്നീ മെട്രോപ്പോളിറ്റന്‍ നഗരങ്ങളിലാണു താമസിച്ചുള്ള മൂന്നു ദിവസത്തെ ധ്യാനം നടത്തുന്നത്. ന്യൂയോര്‍ക്ക് ശാലോം ഫെസ്റിവല്‍ ജൂണ്‍ 24 മുതല്‍ 26 വരെ എല്‍മോണ്ടില്‍ സെ. വിന്‍സന്റ് ഡി പോള്‍ റോമന്‍ കാത്തലിക് ചര്‍ച്ചിലായിരിക്കും (1500 ഉലജമൌഹ ട. ഋഹാീി, ചഥ 11003).

ജൂണ്‍ 24 വെള്ളി മുതല്‍ 26 ഞായര്‍ വരെ മൂന്നുദിവസങ്ങളിലും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 6:30 വരെയാണു ധ്യാനസമയം. 'അവിടുന്ന് സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു' (സങ്കീ 103: 4) എന്നതായിരിക്കും ഈ വര്‍ഷത്തെ മിഷന്‍ ഫയറിന്റെ ധ്യാനവിഷയം. അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, മസാച്യുസെറ്റ്സ്, ന്യൂഹാംഷയര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്കായാണു ന്യൂയോര്‍ക്ക് ശാലോം ഫെസ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള ശുശ്രൂഷകളോടൊപ്പം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഇംഗ്ളീഷില്‍ പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിക്കുന്നുണ്ട്. ശാലോം വേള്‍ഡ് സ്പിരിച്ച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയി പാലാട്ടി സിഎംഐ; ശാലോം ടിവിയിലൂടെ സുപരിചിതരായ ഡോ. ജോണ്‍ ഡി., റജി കൊട്ടാരം, സന്തോഷ് ടി. തുടങ്ങിയ പ്രശസ്ത വചനപ്രഘോഷകര്‍ ദൈവവചനം പങ്കുവെയ്ക്കും. സെഹിയോന്‍ യു. എസ്. യൂത്ത് മിനിസ്ട്രിയിലെ ഫാ. സൈമണ്‍ കല്ലടയില്‍, അയിനിഷ് ഫിലിപ് എന്നിവരാണു യൂത്ത് സെഷന്‍സ് കൈകാര്യം ചെയ്യുന്നത്.

മൂന്നു ദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ംംം.വെമഹീാീൃംഹറ.ീൃഴ എന്ന വെബ്സൈറ്റിലൂടെ രജിസ്റര്‍ ചെയ്യണം. അല്ലെങ്കില്‍ 215 366 3031 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചും രജിസ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിന്‍സണ്‍ ജോര്‍ജ് 917 327 4132, ജോര്‍ജ് തോമസ് 516 508 8055, ജോയ് വാഴപ്പള്ളി 914 202 5003, സാജു തോമസ് കാനാട്ട് 516 225 8572, സെബാസ്റ്യന്‍ ടോം 201 407 0862 ംംം.വെമഹീാീൃംഹറ.ീൃഴ

റിപ്പോര്‍ട്ട്:ജോസ് മാളേയ്ക്കല്‍