ഫാ. ഡേവിസ് ചിറമ്മലിനു ഡാളസില്‍ സ്വീകരണം
Thursday, April 7, 2016 6:16 AM IST
ഡാളസ്: കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിനു ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഡാളസില്‍ സ്വീകരണം നല്കും.

ഏപ്രില്‍ ഏഴിനു (വ്യാഴം) വൈകുന്നേരം ഗാര്‍ലന്‍ഡ് ഇന്ത്യാ ഗാര്‍ഡനിലാണ് സ്വീകരണയോഗം. ചടങ്ങില്‍ 2016-17 വര്‍ഷത്തെ ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍