ഡന്റിസ്റ് വധക്കേസ്: പ്രധാന പ്രതിയെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു
Thursday, April 7, 2016 6:12 AM IST
ഡാളസ്: പ്രസിദ്ധ ദന്ത ഡോക്ടര്‍ കെന്‍ഡ്ര ഹേച്ചറെ (35) ഡൌണ്‍ ടൌണിലെ അപ്പാര്‍ട്ട്മെന്റ് പാര്‍ക്കിംഗ് ലോട്ടില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെന്നു കരുതുന്ന ബ്രിണ്ട ഡെലിഗ ഡോറയെ (33)ക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു.

2015 സെപ്റ്റംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നു ഏപ്രില്‍ ആറിന് ഡാളസ് കൌണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സൂസന്‍ ഹോക്ക് നടത്തിയ പത്രസമ്മേളനത്തിലാണ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചതും പ്രതിയെ പിടികൂടുന്നതിനു ഇനാം പ്രഖ്യാപിച്ചതും.

ബ്രിണ്ട വാടകയ്ക്കെടുത്ത കൊലയാളിയേയും കൊലയാളിയെ സംഭവ സ്ഥലത്ത് എത്തിച്ച യുവതിയേയും പോലീസ് നേരത്തെ അറസ്റ് ചെയ്തിരുന്നു.

ഡോ. ഹാച്ചറുടെ സുഹൃത്തും ഡന്റല്‍ ഹൈജിനിസ്റ് വിദ്യാര്‍ഥിയുമായ ബ്രിണ്ടയുടെ കാമുകനുമായി ഡോക്ടര്‍ ഡേറ്റിംഗ് നടത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു വാടകക്കൊലയാളിയെ വിലയ്ക്കെടുത്തു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിത്. കൊലപാതകം ആസൂത്രണം ചെയ്തുവെന്നു കരുതുന്ന ബ്രിണ്ട സംഭവത്തിനു ശേഷം നിരപരാധിയായ അഭിനയിച്ച് ഡിറ്റക്ടീവുമായ ഈ വിഷയത്തെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പോലീസിനു കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടും മുമ്പെ ബ്രിണ്ട രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത്. മെക്സിക്കോയിലും പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഡാളസിലെ പ്ളസന്റ് ഗ്രോവില്‍നിന്നുള്ള ബ്രിണ്ടയെകുറിച്ചു വിവരം ലഭിക്കുന്നവര്‍ എഫ്ബിഐയെ 800 225 5324 എന്ന നമ്പറിലോ, എആക ഉമഹഹമ ഛളളശരല 972 559 5000 നമ്പറിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍