പുസ്തക പ്രകാശനം വെള്ളിയാഴ്ച എം. മുകുന്ദന്‍ നിര്‍വഹിക്കും
Thursday, April 7, 2016 4:59 AM IST
അബുദാബി: പ്രവാസികളുടെ അനുഭവങ്ങളിലൂടെ അറബിക് ഭാഷ പരിചയപ്പെടുത്തുന്ന മുജീബ് എടവണ്ണ രചിച്ച പുസ്തകം 'അറബിക്, മാഫീ മുശ്കില്‍' സാഹിത്യകാരന്‍ എം. മുകുന്ദന്‍ പ്രാകാശനം ചെയ്യും. അബുദാബി മീനാ സായിദ് ലൂലൂ മാളില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണു പരിപാടി.

ചടങ്ങില്‍ ഷാജഹാന്‍ മാടമ്പാട്ട് പുസ്തകം സ്വീകരിക്കും. സാദിക്ക് കാവില്‍ , അബ്ദുല്‍ വാഹിദ് മയ്യേരി , അഹ്മദ് കുട്ടി മദനി , ജോജി ജേക്കബ് പങ്കെടുക്കും.

റിപ്പോര്‍ട്ട്: മുജീബ് എടവണ്ണ