അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിനു ഹിലരിക്കു യോഗ്യതയില്ലെന്നു ബെര്‍ണി സാന്‍ഡേഴ്സ്
Thursday, April 7, 2016 4:57 AM IST
ഫിലഡല്‍ഫിയ: കമാന്‍ഡര്‍ ചീഫ് എന്ന പദവിക്ക് ഹിലരിക്ക് ഒരു യോഗ്യതയുമില്ലെന്നു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സര രംഗത്തുളള വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് പ്രഖ്യാപിച്ചു.പെന്‍സില്‍വാനിയായില്‍ ഏപ്രില്‍ ആറിനു ബുധനാഴ്ച വൈകുന്നേരം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബെര്‍ണി.

അമേരിക്കയെ നയിക്കാന്‍ ബെര്‍ണി സാന്‍ഡേഴ്സ് തയാറായിട്ടില്ല എന്നു ക്ളിന്റന്‍ പ്രസ്താവിച്ചതിനെതിരെയായിരുന്നു ബെര്‍ണിയുടെ രോഷപ്രകടനം. ഇറാക്ക് യുദ്ധം, കീസ്റ്റോണ്‍ പൈപ്പ് ലൈന്‍, മിനിമം വേതനം ഉയര്‍ത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ക്ളിന്റന്‍ സ്വീകരിച്ച നിലപാടിനെ മുഖവിലയ്ക്കെടുത്താണ് ബര്‍ണീസ് ക്ളിന്റനു നേരേ വിമര്‍ശനമുയര്‍ത്തിയത്.

ഡമോക്രാറ്റിക് പ്രസിഡന്റ് പദത്തനു ഹിലരി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്െടങ്കിലും ചൊവ്വാഴ്ച നടന്ന പ്രെെമറിയില്‍ ബെര്‍ണി നേടിയ വിജയം അല്‍പം ഭയാശങ്കകള്‍ ഹിലരി ക്യാംപില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് പ്രൈമറി കഴിയുന്നതോടെ ആരാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് കൂടുതല്‍ വ്യക്തമാകും. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന ട്രംപിന്റേയും ഭാവിയും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍