ഫോമ സുവനീര്‍ 2016
Wednesday, April 6, 2016 8:10 AM IST
മയാമി: ഫോമയുടെ കണ്‍വന്‍ഷനോടനുബന്ധിച്ചു പുറത്തിറിക്കുന്ന സുവനീറില്‍ പ്രസിദ്ധീകരിക്കുന്ന സാഹിത്യസൃഷ്ടികള്‍ അയയ്ക്കുന്നവരുടെ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

1. കഥ, കവിത, ലേഖനം, നര്‍മം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട കൃതികള്‍ സ്വീകരിക്കുന്നതാണ്.

2. ടൈപ് ചെയ്യുമ്പോള്‍ രണ്ടു പേജില്‍ കവിയരുത്, കൃതികള്‍ ഇതിനകം പ്രസിദ്ധീകരിക്കാത്തവയായിരിക്കണം.

3. പൂര്‍ണമായ പേരും മേല്‍വിലാസവും ബന്ധപ്പെടുന്നതിനുള്ള ഫോണ്‍നമ്പരും ഇ-മെയില്‍ വിലാസവും ചേര്‍ത്തിരിക്കണം.

4. ഫോട്ടോ ക്ളാരിറ്റി ഉള്ളതായിരിക്കണം.

5. ലേഖനങ്ങള്‍ അമേരിക്കയിലെ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടവയാണെങ്കില്‍ കൂടുതല്‍ നല്ലത്.

6. സുവനീറില്‍ ഒരു ഇംഗ്ളീഷ് സെക്ഷന്‍ ഉള്‍പ്പെടുത്തുന്നതാണ്.

7. 22 വയസുവരെയുള്ള യുവജനങ്ങളുടെ ഇംഗ്ളീഷിലോ മലയാളത്തിലോ ഉള്ള സാഹിത്യരചനകള്‍ ഒരു പ്രത്യേക വിഭാഗമായി ചേര്‍ത്തിരിക്കും.

8. ഈ വിഭാഗത്തില്‍പെട്ട ഏറ്റവും മികവുള്ള 10 രചനകള്‍ക്കു കണ്‍വന്‍ഷനില്‍ കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

പ്രസിദ്ധീകരിക്കുന്നതിനുള്ള കൃതികള്‍ മേയ് 10നകം സുവനീയര്‍ കമ്മിറ്റിക്ക് ലഭിച്ചിരിക്കണം.

അയയ്ക്കേണ്ട വിലാസം: ഖ. ങമവേലം, 64 ഘല്യൃീ അ്ലിൌല ഢമഹവമഹഹമ, ച.ഥ. 10595. ലാമശഹ: ഷാമവേലം335@ഴാമശഹ.രീാ. ജവ: 914 450 1442.

എഡിറ്റോറിയല്‍ ബോര്‍ഡ്: ജെ. മാത്യൂസ്, സാമുവല്‍ തോമസ്, ഡോ. സാറാ ഈശോ, റോഷിന്‍ മാമ്മന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് ചുങ്കത്തില്‍, സാം ജോര്‍ജ്, ഡോ. എന്‍.പി. ഷീല.

റിപ്പോര്‍ട്ട്: വിനോദ് ഡേവിഡ്