വിമന്‍സ് ഡേ ആഘോഷം ഏപ്രില്‍ ഒമ്പതിന്
Monday, April 4, 2016 5:57 AM IST
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ പോഷക സംഘടനയായ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ ഏപ്രില്‍ ഒമ്പതിനു (ശനി) മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് ക്നാനായ പളളി ഹാളില്‍ നടക്കും.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ കൌണ്‍സിലര്‍ ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖരനും എഴുത്തുകാരി രതീദേവി, ഷിക്കാഗോയിലെ വിവിധ തലങ്ങളില്‍ നേതൃത്വത്തിലിരിക്കുന്ന വനിതകള്‍ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷനിലെ ആദ്യകാല വനിതകളെ ആദരിക്തും.

ശനി വൈകുന്നേരം നാലു മുതല്‍ ഏഴു വരെ വനിതകള്‍ക്കായി ഫ്ളവര്‍ അറേഞ്ച്മെന്റ്, വെജിറ്റബിള്‍, ഫ്രൂട്ട് കാര്‍വിംഗ്, ഹെയര്‍ സ്റ്റൈലിംഗ്, മലയാള ഗാനം, ഡിബേറ്റ്, ഡംഷരേഡ്സ്, മിമിക്രി, മോണോ ആക്ട് എന്നീ ഇനങ്ങളിലാണ് മത്സരങ്ങളും അരങ്ങേറും. ഇരുപത് വയസിനു മുകളിലുളള എല്ലാ മലയാളി വനിതകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

യോഗത്തിനുശേഷം ഷിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയും ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ രത്നം ആയി കിരീടം ചൂടിയ അന്‍ഷ ജോയി അമ്പേനാട്ടിന്റെ പെര്‍ഫോര്‍മന്‍സും മറ്റു കലാപരിപാടികളും അരങ്ങേറും.

ഡിന്നറോടുകൂടി നടത്തുന്ന ഈ പരിപാടികളിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളികളേയും കുടുംബ സമേതം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജൂബി വളളിക്കളം 312 685 5829, സുനൈന ചാക്കോ 847 401 1670, ആഷ മാത്യു 219 669 5444, ചിന്നു തോട്ടം 630 863 4984.