ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു
Monday, April 4, 2016 5:52 AM IST
കുവൈത്ത്: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ അടുത്തിടെയുണ്ടായ സ്പോണ്‍സറും ബോര്‍ഡും തമ്മിലുണ്ടായ പ്രശ്നത്തില്‍ ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ പഠിക്കുന്ന ഏഴായിരത്തില്‍ പരം വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളേയും ഉത്കണ്ഠകുലരാക്കിയ സംഭവം അപലനീയമാണെന്ന് പത്രകുറിപ്പില്‍ ഒഐസിസി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒഐസിസി കുവൈറ്റിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍