ഇ.കെ. നായനാര്‍ സ്മാരക സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: എക്സ്പാക്റ്റ് സോക്കര്‍ എഫ്സി ദുബായി ജേതാക്കള്‍
Monday, April 4, 2016 5:50 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുഎയിലെ പ്രമുഖ ടീമുകളെ അണിനിരത്തി മൂന്നാമത് ഇ.കെ. നായനാര്‍ സ്മാരക സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എക്സ്പാക്റ്റ് സോക്കര്‍ എഫ്സി ദുബായി ജേതാക്കളായി. അല്‍ അമീന്‍ ഫുജറ രണ്ടാം സ്ഥാനത്തും അഡ്ഹോക് റാക്ക് മൂന്നാമതും എത്തി.

ഏപ്രില്‍ ഒന്നിനു എഫ്സിഐ ഗ്രൌണ്ട് ദിബയില്‍ നടന്ന ടൂര്‍ണമെന്റ് പിഡബ്ള്യുഡി മാനേജര്‍ ദിബ അബ്ദുള്ള അലി ദുഹരി ഉദ്ഘാടനം ചെയ്തു.

എക്സ്പാക്റ്റ് സോക്കര്‍ എഫ്സി ദുബായിയുടെ ധനേഷ് പ്ളയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയും ബെസ്റ് ഡിഫന്റര്‍ ആയി അല്‍ അമീന്‍ ഫുജറയുടെ സോണിയും ടോപ് സ്കോറര്‍ ആയി. കല്‍ബ സാമിയ ഫാന്‍സിയുടെ അന്‍ഫാസും നിസാറും ദുബായി എക്സ്പാക്റ്റ് സോക്കര്‍ എഫ്സിയുടെ റിയാസ് ബെസ്റ് ഗോള്‍കീപ്പര്‍ എന്നീ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ജേതാക്കള്‍ക്ക് 5000 ദിര്‍ഹം, രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 ദിര്‍ഹം മൂന്നാം സ്ഥാനക്കാര്‍ക്ക് ആയിരം ദിര്‍ഹം കാഷ് അവാര്‍ഡും പ്ളയെര്‍ ഓഫ് ദി ടൂര്‍ണമെന്റ്, ടോപ് സ്കോറര്‍, ബെസ്റ് ഗോള്‍ കീപ്പര്‍ എന്നീ സ്ഥങ്ങള്‍ക്ക് നൂറു ദിര്‍ഹത്തിന്റെയും കാഷ് അവാര്‍ഡും ട്രോഫികളും നല്കി.

വിവരങ്ങള്‍ക്ക്: ദില്‍ഷാദ് 050 3905490, സമ്പത്ത് 050 3282733, രാജേന്ദ്രന്‍ 050 4708671, സുകുമാരന്‍ 055 4697497.