തൊഴിലുടമയുടെ അനുമതിയില്ലാതെ ഇഖാമ മാറാന്‍ അനുമതി
Monday, April 4, 2016 5:49 AM IST
കുവൈത്ത്: ഒരേ തൊഴിലുടമയുടെ കീഴില്‍ മൂന്നു വര്‍ഷംവരെ ജോലിചെയ്തവര്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ ഇഖാമ മാറാന്‍ അനുമതി നല്‍കിയതായി മാന്‍പവര്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഈ സൌകര്യം ഉപയോഗിക്കാവുന്നതാണ്. മൂന്നു വര്‍ഷത്തിനു മുമ്പേയാണെങ്കില്‍ ജോലി മാറുന്ന വിവരങ്ങള്‍ തൊഴിലുടമയ്ക്ക് നല്‍കുവാന്‍ തൊഴിലാളി ബാധ്യസ്ഥനാണെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. നിലവിലെ നിയമമനുസരിച്ച് മൂന്നു വര്‍ഷം കഴിഞ്ഞവര്‍ക്ക് താമസ കാലാവധി മാറാന്‍ അനുമതിയുണ്െടങ്കിലും നിയമപരമായ നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്നു. പുതിയ തീരുമാനം മലയാളികള്‍ അടങ്ങുന്ന വിദേശി സമൂഹത്തിനു ഗുണകരമാകുമെന്നാണ് കരുതുന്നത്. ആകര്‍ഷകമായ അവസരങ്ങള്‍ ലഭിച്ചിട്ടും തൊഴിലുടമയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു അവസരങ്ങള്‍ അന്യമാകുന്ന നിരവധി പേര്‍ക്ക് മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ തീരുമാനം ആശ്വാസമാകും. പുതിയ ഉത്തരവു പ്രകാരം സര്‍ക്കാര്‍ കരാറുകളില്‍ രജിസ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളെ പ്രത്യേക ടെക്നിക്കല്‍ തസ്തികകളിലേക്ക് വീസ മാറ്റാനാണ് അനുവദിക്കുക. ഇത്തരം തൊഴിലാളികള്‍ക്ക് വിദഗ്ധ തൊഴില്‍ മേഖലകളിലേയ്ക്കല്ലാതെ വീസ മാറ്റണമെങ്കില്‍ നിശ്ചിത തുക ഫീസ് ഈടാക്കുമെന്നും നിബന്ധനയുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍