കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസിക പ്രകാശനം ചെയ്തു
Monday, April 4, 2016 3:31 AM IST
ടൊറന്റോ: കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസിക പ്രകാശനം ചെയ്തു. മിസിസാഗ മീറ്റിംഗ് പ്ളേസില്‍ നടന്ന ചടങ്ങില്‍ പ്രമുഘ സാമൂഹിക സാഹിത്യ പ്രവര്‍ത്തകര്‍ സംബന്ധിച്ചു .മാര്‍ച്ച് 19 നു നടന്ന ചടങ്ങില്‍ ആദി ക്രിയേഷന്‍സിന്റെ പേരില്‍ പ്രസിദ്ധീകരിക്കുന്ന മാറ്റൊലി കുടുംബ മാസികയുടെ പ്രകാശനം ഗുരുവായൂരപ്പന്‍ ക്ഷേത്രം മുഖ്യതന്ത്രി കരിയന്നൂര്‍ ദിവാകരാന്‍ നമ്പൂതിരി ഫാ. മാത്യു ബേബിക്ക് മാസികയുടെ ഒരു പ്രതി നല്കികൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ട്രസ്റി തോമസ് കെ തോമസ് അധ്യക്ഷത വഹിച്ചു,

ആദി ക്രിയേഷന്‍സ് നടത്തിവരുന്ന ഡോക്യുമെന്ററി നിര്‍മാണം, പുസ്തക പ്രസിദ്ധീകരണം,പത്ര മാസിക പ്രസിദ്ധീകരണങ്ങള്‍, വാര്‍ത്താവിനിമയ സാമിഗ്രികളുടെ വിതരണം എന്നിവയില്‍ വീണ്ടും ഉയര്‍ച്ച പ്രാപിക്കട്ടെ എന്നു തോമസ് തോമസ് അഭിപ്രായപ്പെട്ടു. കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഏക മലയാളം മാസിക ആണ് 'മാറ്റൊലി'.

ഒരു കുടുംബ മാസികയില്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു മാസിക ആണ് മാറ്റൊലി എന്ന് ഫാദര്‍ മാത്യു ബേബി അഭിപ്രായപ്പെട്ടു. വായന മറന്ന മലയാളിക്ക് നല്കുന്ന ഉത്തമ സമ്മാനം ആണ് മാറ്റൊലി എന്ന് ശ്രീ ദിവാകരാന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ എഴുത്തച്ചന്‍ എന്നറിയപ്പടുന്ന ജോണ്‍ ഇളമത കുടിയേറ്റ മലയാളിക്ക് ലഭിച്ച ഉപഹാരം ആണു മാറ്റൊലി എന്നും ,പ്രായ ഭേദമന്യേ എല്ലാവര്‍ക്കും എഴുതാനുള്ള അവസരം നല്കിയ മാസികയുടെ പ്രവര്ത്തകരെ അഭിനധിക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൌെണ്‍സില്‍ ട്രഷറര്‍ സൂസന്‍ വര്‍ഗീസ് , ഡൌണ്‍ ടൌന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി , ഇന്‍ഡോ കനേഡിയന്‍ പ്രസ്ക്ളബ് മീഡിയ മാര്‍ക്കറ്റിംഗ് അമിത മുണ്ടാഞ്ചിറ എന്നിവര്‍ ആശംസകള്‍ രേഖപ്പെടുത്തി. ചടങ്ങില്‍ നയാഗ്ര മലയാളി സമാജം, എസ്എന്‍ അസോസിയേഷന്‍ , ഇന്റര്‍നാഷണല്‍ മലയാളി സ്റിഡന്റ്സ് അസോസിയേഷന്‍, ക്രിക്കറ്റ് ക്ളബ്, ദുര്‍ഹം മലയാളി അസോസിയേഷന്‍, ഓട്ടവ മലയാളി അസോസിയേഷന്‍, ഗ്രാന്‍ഡ് റിവര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അനൂപ്പ് ജേക്കബ്, മുനീര്‍, പി.ടി ചാക്കോ, ജോര്‍ജ് കള്ളിവയലില്‍ ,സജി ഡോമിനിക് എന്നിവരും മാധ്യമ പ്രവര്‍ത്തകരായ സാബു കൊമ്പന്‍ , വിന്‍സെന്റ് നെല്ലികുന്നം എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ അറിയിച്ചു.

കമ്പനി ചെയര്‍മാന്‍ ലവ്ലി നന്ദി രേഖപ്പെടുത്തി. മാറ്റൊലി മാഗസിന്‍ പ്രസിദ്ധീകരിക്കുന്ന ഓരോ രചനകളും കുടിയേറ്റ മലയാളികള്‍ തന്റെ ജീവിത യാത്രയില്‍ അനുഭവിച്ച വേദനയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മക്കുറിപ്പുകളും, നാളേക്കുള്ള ശേഷിപ്പികളും ആണെന്ന് മാഗസിന്റെ മാനേജിംഗ് എഡിറ്ററായ ജയശങ്കര്‍ പിള്ള പ്രസ്താവിച്ചു. മാധ്യമ സാഹിത്യ രംഗത്ത് വ്യക്തമായ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും എന്നും ജയ് അറിയിച്ചു