തിരുവനന്തപുരം കാന്‍സര്‍ സെന്ററിനു ഡാളസ് മലയാളി അസോസിയേഷന്റെ കാരുണ്യം
Saturday, April 2, 2016 9:18 AM IST
ഡാളസ്: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനുവേണ്ടി ഫോമയുടെ സഹകരണത്തോടെ നടക്കുന്ന കെട്ടിട നിര്‍മാണ സഹായ സമാഹരണത്തിന്റെ ഭാഗമായി ഡാളസ് മലയാളി അസോസിയഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കലാപരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു.

ഗ്രാന്റ് സ്പോണ്‍സറായ ലോസണ്‍ ട്രാവല്‍ സിഇഒ ബിജു തോമസ് പ്രഥമ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്യനു നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വ്യവസായിയും സമൂഹ്യസാംസ്്കാരിക പ്രവര്‍ത്തകനുമായ സജി നായര്‍, ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ രാജ ചാമത്തില്‍, അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി, മിഡിയ ഡയറക്ടര്‍ രവികുമാര്‍ എടത്വ, സുനില്‍ വര്‍ഗീസ് തലവടി തുടങ്ങിയവര്‍ സംസാരിച്ചു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ വിവിധോന്മുഖങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'വൈശാഖസന്ധ്യ 2016' എന്ന പേരില്‍ കലാപരിപാടി അവതരിപ്പിക്കുന്നത്. മലയാള സിനിമാ, ഗാനലോകത്തെ പ്രത്ഗഭരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടിയുടെ വിജയത്തിനായി നോര്‍ത്ത് ടെക്സസിലെ സാമൂഹ്യസാംസ്കാരിക സംഘടനകളുടെ സഹകരണവുമുണ്ട്.

കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോയത്തില്‍ എപ്രില്‍ ഒമ്പതിനു (ശനി) വൈകുന്നേരം ആറിനാണ് വൈശാഖ സന്ധ്യ അരങ്ങേറുന്നത്.