കാനഡയില്‍ ഫിബാ കോണ്‍ഫറന്‍സ്
Saturday, April 2, 2016 6:15 AM IST
ഒന്റാരിയ (കാനഡ): ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ബ്രദറണ്‍ ഫാമിലീസ് ഓഫ് നോര്‍ത്ത് അമേരിക്കായുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് ഫീബാ കോണ്‍ഫറന്‍സ് ഫാമില്‍ട്ടണ്‍ ഒന്റോരിയായില്‍ ഓഗസ്റ് 10 മുതല്‍ 14വരെ നടക്കും.

ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ 'അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു' എന്ന വിഷയമായിരിക്കും ചര്‍ച്ചചെയ്യപ്പെടുക.

റോഡ് ഡ്യൂബെറി, ഡോ. സ്റീവ് പ്രൈസ്, ജിം കോംറ്റ്, പി.ജെ. ജയിംസ്, ജോണ്‍ പി. തോമസ്, ജസി ജന്റയ്ല്‍, സജീവ് വര്‍ഗീസ് തുടങ്ങിയ പ്രഗല്ഭ വേദപണ്ഡിതന്മാരാണ് കോണ്‍ഫറന്‍സില്‍ വചന പ്രഘോഷണം നിര്‍വഹിക്കുന്നത്.

ഒന്റോരിയെ, അന്‍കാസ്റര്‍ റിഡീമര്‍ യൂണിവേഴ്സിറ്റി കോളജിലാണു വേദിയൊരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക യോഗങ്ങള്‍ ക്രമീകരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 905 518 7472, എശയമ@ളശയമാമ.രീാ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍