മോദല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തി
Saturday, April 2, 2016 6:14 AM IST
ദുബായി: അഖിലേന്ത്യാ മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഭയം അകറ്റുന്നതിനും സമയക്രമം പാലിക്കുന്നതിനും വേണ്ടി നടത്തിയ ഏഴാമത് 'ടിപ്സ് മോഡല്‍ എന്‍ട്രന്‍സ് എക്സാം' ദുബായി ഹംരിയ്യയിലുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്നു.

പരീക്ഷയ്ക്കുശേഷം നടന്ന എന്‍ട്രന്‍സ് ഓറിയന്റേഷന്‍ സെഷനില്‍ എക്സാം ഇന്‍വിജിലേറ്റര്‍ നസീം ഒതായി വിദ്യാര്‍ഥികളുമായി സംവദിച്ചു. മൈനസ് മാര്‍ക്കുകള്‍ കുറക്കാനുള്ള തന്ത്രങ്ങള്‍ ഉള്‍പ്പെടെ പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളില്‍ ഉത്തരമെഴുതുന്നതിനു സഹായകമായ ടിപ്സുകള്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി പങ്കുവച്ചു.

'ടിപ്സ്' തികച്ചും നവ്യാനുഭവമായിരുന്നുവെന്നും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ അടുത്തറിയാന്‍ സാധിച്ചതായും വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. നാട്ടിലുള്ള വിദ്യാര്‍ഥികളെ അപേക്ഷിച്ച് ഇത്തരം അവസരങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷം രക്ഷിതാക്കള്‍ സംഘാടകരുമായി പങ്കുവച്ചു.

യൂസുഫ് താനാളൂര്‍, ആഷിദ് ഷാ, നജീഹ് മഞ്ചേരി, അന്‍സാര്‍ ആമയൂര്‍, നിയാസ് ചെറുവാടി, പി.കെ. മൊയ്തീന്‍, ആദില്‍ അഷ്റഫ്, അനീസ് അബ്ദുറഹ്മാന്‍, ജുനൈദ് പേരാമ്പ്ര, അഫീഫ് എന്നിവര്‍ നേതൃത്വം നല്‍കി.