സാമുവേല്‍ കോര (മോനച്ചന്‍) നിര്യാതനായി
Saturday, April 2, 2016 5:03 AM IST
ഫ്ളോറിഡ, താമ്പാ: മോനച്ചന്‍ (സാമുവേല്‍ കോര-64) താമ്പായില്‍ നിര്യാതനായി. റാന്നിയില്‍ ഉദ്യോഗത്തിലിരിക്കെ 1978-ല്‍ ന്യൂയോര്‍ക്കിലെത്തി. തുടര്‍ന്നു റെസ്പിരേറ്ററി തെറാപ്പിസ്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1990-ല്‍ താമ്പായിലേക്കു താമസം മാറ്റി.

ഭാര്യ: ലെനി സാമുവേല്‍ (നഴ്സ്, താമ്പാ ജനറല്‍ ഹോസ്പിറ്റല്‍). മക്കള്‍: ജെയ്മി സാമുവേല്‍, ജസ്റിന്‍ സാമുവേല്‍. മരുമകന്‍: ഡേവിഡ് വൈലി. കൊച്ചുമകള്‍: മിറക്കില്‍ വൈലി.

റാന്നി മേപ്രത്ത് പരേതനായ ആനപ്പാറ കുട്ടപ്പനാണ് പിതാവ്. ചിന്നമ്മ ജോര്‍ജ് (ഷൈനി), അച്ചാമ്മ ആന്‍ഡേഴ്സണ്‍ (മിനി), അച്ചുക്കുട്ടി ഈശോ, ജൈനമ്മ കുരുവിള, ചെറിയാന്‍ സാമുവേല്‍ എന്നിവര്‍ സഹോദരങ്ങളും, ജോര്‍ജ് ആന്‍ഡേഴ്സണ്‍, ജയിംസ്, ഈശോ മാത്യു, അച്ചന്‍കുഞ്ഞ് കോവൂര്‍, അജയ് സാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്. (എല്ലാവരും അമേരിക്കയില്‍).

റാന്നി സെന്റ് തോമസ് വലിയപള്ളി, യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി, താമ്പാ സെന്റ് ജോര്‍ജ് ക്നാനായ പള്ളി, താമ്പാ സെന്റ് മേരീസ് ക്നാനായ പള്ളി തുടങ്ങിയ ദേവാലയങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

പൊതുദര്‍ശനം ഏപ്രില്‍ രണ്ടാംതീയതി (ശനിയാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ ആഹീൌി മിറ ഈൃൃ്യ ഠമാുമ (12690 ചീൃവേ 56 വേ ടൃലല, ഠലാുഹല ഠലൃൃമരല, എഹീൃശറമ 33617) നടക്കും.

സംസ്കാരം ഏപ്രില്‍ മൂന്നിനു ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സണ്‍സെറ്റ് ഫ്യൂണറല്‍ ഹോമില്‍ (ടൌിലെ ങല്യാീൃ ഏമൃറലി 11005, ച, ഡടഒശഴവംമ്യ 301, ഠവീിീീമെമൈ, എഹീൃശറമ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോയ് ജേക്കബ് (813 842 1263), ഷെറി ഈശോ (813 451 9634), സജി കരിമ്പന്നൂര്‍ (813 263 6302). സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം